വിമാനത്താവളത്തിൽ നിന്ന് മസ്ജിദുന്നബവിയിലേക്ക് മുഴുസമയം ബസ് സർവിസ്
text_fieldsവിമാനത്താവളത്തിൽനിന്ന് മസ്ജിദുന്നബവിയിലേക്കുള്ള ബസ് സർവിസ്
മദീന: മദീന വിമാനത്താവളത്തിൽനിന്ന് മസ്ജിദുന്നബവിയിലേക്ക് മുഴുസമയം ബസ് സർവിസ്.
അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് റമദാൻ മാസത്തിലുടനീളം മസ്ജിദുന്നബവിയിലേക്ക് 24 മണിക്കൂറും അങ്ങോട്ടുമിങ്ങോട്ടും ബസുകൾ സർവീസ് ഏർപ്പെടുത്തിയതായി മദീന ബസ് അതോറിറ്റി വ്യക്തമാക്കി.
മദീന ബസിനായുള്ള ലിങ്ക് വഴി ബസ് സേവനത്തിനുള്ള സ്റ്റോപ്പുകൾ കാണാനും പുറപ്പെടുന്ന സ്ഥലം പരിശോധിക്കാനും സ്റ്റേഷൻ തെരഞ്ഞെടുക്കാനും മദീന വികസന അതോറിറ്റി ഗുണഭോക്താക്കളെ ക്ഷണിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

