Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തബൂക്കിൽ ബസ് മറിഞ്ഞ് 32 പേർക്ക് പരിക്ക്
text_fieldsbookmark_border
തബൂക്ക്: തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 32 പേർക്ക് പരിക്ക്. വ്യാഴം ഉച്ചക്ക് തബൂക്കിലെ അൽവജ്ഹ് മേഖലയിലെ ദൂബ റോഡിലായിരുന്നു അപകടം.
ഇന്ത്യ, പാകിസ്താൻ രാജ്യക്കാരായ തൊഴിലാളികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ഒരു കമ്പനിക്ക് കീഴിലെ തൊഴിലാളികളാണിവർ. പരിക്കേറ്റവരെ മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
43 ഒാളം തൊഴിലാളികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടതെന്ന് തബൂക്ക് മേഖല റെഡ്ക്രസൻറ് വക്താവ് ഖാലിദ് അൽഅൻസി പറഞ്ഞു. അപകട വിവരം അറിഞ്ഞ ഉടനെ റെഡ്ക്രസൻറിെൻറ ആറും ആരോഗ്യ വകുപ്പിെൻറ നാലും ആംബുലൻസുകൾ സ്ഥലത്തെത്തിയിരുന്നു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണമെന്നും ഖാലിദ് അൽഅൻസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
