Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിലെ...

സൗദി അറേബ്യയിലെ ത്വാഇഫിൽ ബസപകടം; രണ്ട്​ മരണം, ഏഴു ​പേർക്ക് പരിക്ക്

text_fields
bookmark_border
Taif Bus accident
cancel
camera_alt

രണ്ടു പേരുടെ മരണത്തിനിടയാക്കി ത്വാഇഫിലുണ്ടായ ബസ്​ അപകടം

ത്വാഇഫ്​: ബസ്​ അപകടത്തിൽ രണ്ടുപേർ മരിച്ചു. 21 പേർക്ക്​ പരിക്കേറ്റു. ത്വാഇഫിനും തുർബക്കുമിടയിൽ ഹിദ്​ൻ റോഡിലുണ്ടായ അപകടത്തിലാണ്​ രണ്ട്​ പേർ മരിച്ചത്​. 23 അറബ്​ പൗരന്മാരുമായി സഞ്ചരിച്ച ബസാണ്​ അപകടത്തിൽപ്പെട്ടത്​. ഏഴു ​പേരുടെ പരിക്ക്​ ഗുരുതരമാണ്.​ ഇവരെ ഹെലികോപ്​റ്ററിൽ ത്വാഇഫിലെ ആശുപത്രിയിലെത്തിച്ചു.

അപകട വിവരമറിഞ്ഞ ഉടനെ തുർബ ഗവർണ​റേറ്റ്​ ആശുപത്രി, ത്വാഇഫിലെ കിങ്​ ഫൈസൽ ആശുപത്രി, കിങ്​ അബ്​ദുൽ അസീസ്​ ആശുപത്രി, അമീർ സുൽത്താൻ അടിയന്തിര ആശുപത്രി തുടങ്ങിയവക്ക്​ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

23 ​പേർ അപകടത്തിൽപ്പെട്ടതായി​ ത്വാഇഫ്​ ആരോഗ്യകാര്യാലയ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവർ ത്വാഇഫിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaifTaifBus accidentSaudi Arabia
News Summary - Bus accident in Taif, Saudi Arabia; Two dead, seven injured
Next Story