ബുറൈദ ഐ.സി.എഫ് ടീം വൈബ്സ് സംഘടിപ്പിച്ചു
text_fieldsബുറൈദ ഐ.സി.എഫ് സംഘടിപ്പിച്ച ടീം വൈബ്സ് പരിപാടി
ബുറൈദ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബുറൈദ ഡിവിഷൻ പ്രൊഫൈൽ എക്സ്ചേഞ്ച് പ്രോഗ്രാം ടീം വൈബ്സ് സംഘടിപ്പിച്ചു. ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം ഐ.സി.എഫ് സൗദി നാഷനൽ പബ്ലിക്കേഷൻ പ്രസിഡന്റ് അബൂ സ്വാലിഹ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
മനുഷ്യത്വവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമാക്കി ആത്മാർഥമായ പ്രവർത്തനമാണ് ഐ.സി.എഫ് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് ഇബ്രാഹിം അഹ്സനി അധ്യക്ഷതവഹിച്ചു. സാമ്പത്തിക വിഷമം നേരിടുന്ന ഓട്ടിസം ബാധിച്ച കുടുംബങ്ങൾക്ക് ഐ.സി.എഫ് നടപ്പിലാക്കി വരുന്ന രിഫാഈ കെയർ പദ്ധതിയിലേക്കുള്ള ഡിവിഷൻ വിഹിതം വെൽഫെയർ ആൻഡ് സർവിസ് സെക്രട്ടറി റജീബ് വയനാടും പബ്ലിക്കേഷൻ സെക്രട്ടറി മുജീബ് സർഗവും ചേർന്ന് റീജൻ നേതാക്കൾക്കു കൈമാറി.
ദാഹി യൂനിറ്റ് മുഖേന നൽകുന്ന മറ്റൊരു ചികിത്സ സഹായ നിധിയിലേക്കുള്ള ഡിവിഷന്റെയും റീജനിന്റെയും വിഹിതങ്ങളും ചടങ്ങിൽ കൈമാറി. ടീം വൈബ്സിൽ ഡിവിഷന് കീഴിലുള്ള എല്ലാ യൂനിറ്റുകളിൽ നിന്നുള്ള നേതാക്കളും റീജൻ അംഗങ്ങളും പങ്കെടുത്തു. ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഡിവിഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദിർ ഖൈരിയ്യ പ്രാർഥന നടത്തി. ഖസീം റീജൻ പബ്ലിക് അഫയേസ് ലീഡർ ജാഫർ സഖാഫി കോട്ടക്കൽ ഉദ്ബോധന പ്രഭാഷണവും സെക്രട്ടറി ഉസ്മാൻ ലത്തീഫി ആശംസ പ്രഭാഷണവും നടത്തി. ഓർഗനൈസേഷൻ സെക്രട്ടറി സിദ്ദീഖ് സഅദി സ്വാഗതവും റഷീദ് ഹാജി കായംകുളം
നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

