ഖസീം മേഖലയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും
text_fieldsഖസീം: ഖസീം മേഖലയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും കാറ്റും. ബുറൈദ, റസ്, ബുൈഖരിയ, നബ്ഹാനിയ, അസ്യാഹ്, ഉയൂൻ അൽജവാഹ്, ശമാസിയ, റിയാദ് അൽ ഖുബ്റാഅ് എന്നിവിടങ്ങളിലും ചില കേന്ദ്രങ്ങളിലുമാണ് സമാന്യം നല്ല മഴ ലഭിച്ചത്. പലയിടങ്ങളിൽ ആകാശം കാർമേഘം മൂടിയിരുന്നു. ചില പ്രദേശങ്ങളിലെ താഴ്വരകളിൽ വെള്ളക്കെട്ടുകളും ശക്തമായ ഒഴുക്കുമുണ്ടായി. മേഖലയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. കടകളുടെ ബോർഡുകളും കല്ലുകളും വീണതിനെ തുടർന്നു നിരവധി കാറുകൾക്ക് കേടുപാട് പറ്റി. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും ചളിയിലും നിരവധി വാഹനങ്ങൾ കുടുങ്ങി. കാറ്റും ശക്തമായിരുന്നു. മരങ്ങളും പരസ്യബോർഡുകളും മൊബൈൽ ടവറുകളും നിലംപൊത്തി. ഇതും ഗതാഗതത്തിന് തടസ്സമുണ്ടാക്കി. വീടുകളിലേക്ക് വെള്ളം കയറിയതിനാൽ 39 പേരടങ്ങുന്ന അഞ്ച് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ധനകാര്യ മന്ത്രാലയ ബ്രാഞ്ച് ഒാഫീസുമായി സഹകരിച്ച് ഫർണിഷ്ഡ് അപാർട്ടുമെൻറുകളിലാണ് ഇവർക്ക് താമസമൊരുക്കിയിരിക്കുന്നത്. ശമാസിയയിൽ ചുമർ ഇടിഞ്ഞു വീണു. ആർക്കും പരിക്കില്ല. സഹായം തേടി 350 ഒാളം കാളുകൾ സിവിൽ ഡിഫൻസ് കൺട്രോൾ റൂമിലെത്തിയതാണ് കണക്ക്. ഇതിൽ 281 എണ്ണം വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയതും 15 എണ്ണം വീടിനകത്തേക്ക് വെള്ളം കയറിയതുമാണ്. ഇൗ വർഷുണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ മേഖലയിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
