ബുറൈദ സോഫ്റ്റ്ബാൾ ക്രിക്കറ്റ്; തറവാട് ക്രിക്കറ്റ് ക്ലബിന് തുടർച്ചയായ രണ്ടാം കിരീടം
text_fieldsബുറൈദയിൽ നടന്ന സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയ തറവാട് ക്രിക്കറ്റ് ക്ലബ് ടീം അംഗങ്ങൾ
ബുറൈദ: അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ നടന്ന സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ തറവാട് ക്രിക്കറ്റ് ക്ലബ് തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ബി.എഫ്. കിങ്സിനെ പരാജയപ്പെടുത്തിയാണ് തറവാട് കനക കിരീടം സ്വന്തമാക്കിയത്. പ്രദേശത്തെ 12 പ്രമുഖ ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് തറവാട് ക്ലബ് കാഴ്ചവെച്ചത്. ഫൈനലിൽ ടീമിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത സച്ചു മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി തറവാടിന്റെ നൂറിനെയും തെരഞ്ഞെടുത്തത് ക്ലബിന്റെ വിജയത്തിന് മാറ്റുകൂട്ടി. ഈ വിജയം ബുറൈദയിലെ ക്രിക്കറ്റ് രംഗത്ത് തറവാട് ക്രിക്കറ്റ് ക്ലബിന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

