ബുറൈദ എസ്.ഐ.സി 100 രോഗികൾക്ക് ധനസഹായം നൽകി
text_fields100 രോഗികൾക്ക് സഹായം നൽകുന്ന പദ്ധതി കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ബുറൈദ ഘടകം നിർധനരായ 100 രോഗികൾക്ക് സഹായം നൽകി.
കോഴിക്കോട് കടലുണ്ടിയിൽ നടന്ന സമസ്തയുടെ നൂറാം വാർഷികത്തിന്റെ പ്രചരണാർഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 രോഗികൾക്ക് നൽകുന്ന ‘സഹായ ഹസ്തം’ പരിപാടിയുടെ ഉദ്ഘാടനം ഹസനിയ അറബിക് കോളജിൽ ബുറൈദ ഘടകം പ്രസിഡന്റ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങളുടെ സാന്നിധ്യത്തിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു.
ഹുസൈൻ തങ്ങൾ, യഹ്യ തങ്ങൾ, ശിഹാബുദീൻ തലക്കട്ടൂർ, സവാദ് ദാരിമി, യാക്കുബ് ഫൈസി, സൽമാൻ, മഖ്ബൂൽ, കുഞ്ഞാപ്പു വെട്ടിച്ചിറ, കോയ ഹാജി കളത്തിൽ, ഉമർ ഹാജി, ഇസ്മാഈൽ, ഇബ്രാഹീം കുട്ടി, ത്വാഹ യമാനി, ഇൽയാസ് ദാരിമി, യഹ്യ വെള്ളയിൽ, കോയ ഹാജി മാങ്കാവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

