Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ ‘നൈ​റ്റ്...

ബു​റൈ​ദ ‘നൈ​റ്റ് ഡെ​വി​ൾ​സ് ക്ല​ബ്ബി’​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ബു​റൈ​ദ ‘നൈ​റ്റ് ഡെ​വി​ൾ​സ് ക്ല​ബ്ബി’​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ബു​റൈ​ദ നൈ​റ്റ് ഡെ​വി​ൾ​സ് ക്ല​ബ്ബി​െൻറ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ബു​റൈ​ദ: അ​ൽ ഖ​സീം പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ കാ​യി​ക കൂ​ട്ടാ​യ്മ​യാ​യ ‘നൈ​റ്റ് ഡെ​വി​ൾ​സ് ക്ല​ബ്ബി’​െൻറ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ബു​റൈ​ദ​യി​ലെ സൈ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ വെ​ച്ച് ന​ട​ന്ന വി​പു​ല​മാ​യ യോ​ഗ​ത്തി​ലാ​ണ് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്. അ​ൽ ഖ​സീ​മി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​യി​ക​വും വി​നോ​ദ​വും മു​ൻ​നി​ർ​ത്തി ക്ല​ബ്ബ് നി​ര​ന്ത​രം ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറു​ക​ൾ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു​ണ്ട്.

കേ​വ​ലം മ​ത്സ​ര​ങ്ങ​ൾ​ക്ക​പ്പു​റം, കാ​യി​ക വി​നോ​ദ​ത്തി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന ഫ​ണ്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. സൗ​ദി​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ക്ല​ബ്ബ്, വ​രും നാ​ളു​ക​ളി​ൽ രാ​ജ്യ​ത്തി​ന് പു​റ​ത്തും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള വി​പു​ല​മാ​യ ഒ​രു​ക്ക​ത്തി​ലാ​ണ്.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഉ​നൈ​സ് പാ​റ​മ്മ​ൽ, കെ.​ടി. താ​ഹി​ർ, മു​നീ​ർ വാ​രി​ക്കോ​ട്ടി​ൽ, ഷ​മീ​ർ ക​ണ്ണൂ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ), സി.​കെ. ഹാ​സീ​ർ (പ്ര​സി.), മ​നു രാ​ജ്​ (സെ​ക്ര.), ഷി​ജാ​സ് (ട്ര​ഷ.), മ​യാ​സ് (വൈ​സ് പ്ര​സി.). പു​തി​യ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ ക്ല​ബ്ബി​െൻറ കാ​യി​ക-​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsburaidahnew leadershipSaudi Arabia
News Summary - Buraidah 'Night Devils Club' gets new leadership
Next Story