ബുറൈദ കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം
text_fieldsകെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി ഫലസ്തീൻ
ഐക്യദാർഢ്യ സംഗമം
ബുറൈദ: പിറന്ന നാട്ടിൽ ജീവിക്കാൻ വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. ലത്തീഫ് തച്ചംപൊയിൽ ഉദ്ഘാടനം ചെയ്തു. കല്യാശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ജംഷീർ ആലക്കാട് മുഖ്യപ്രഭാഷണം നടത്തി. നവാസ് പള്ളിമുക്ക്, റഫീഖ് ചെങ്ങളായി, സക്കീർ മാടാല, നൗഫൽ പലേരി, അഹ്മദ് കുട്ടി എടക്കര, അലിമോൻ ചെറുകര എന്നിവർ സംസാരിച്ചു. ശബീറലി ചാലാട് ഖിറാഅത്ത് നിർവഹിച്ചു. ബഷീർ വെള്ളില സ്വാഗതവും ബഷീർ ബാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

