അവശതമൂലം നാട്ടിലേക്ക് മടങ്ങിയ ബഷീറിന് ബുറൈദ കെ.എം.സി.സി തുണയായി
text_fieldsനാട്ടിലേക്ക് മടങ്ങിയ ബഷീറിന് ബുറൈദ കെ.എം.സി.സി ഭാരവാഹികൾ യാത്രാരേഖകൾ കൈമാറുന്നു
ബുറൈദ: രണ്ടു മാസം മുമ്പ് ബുറൈദയിൽ പുതിയ തൊഴിൽ വിസയിലെത്തിയതെങ്കിലും ശാരീരികാവശതകൾ കാരണം ജോലിയിൽ തുടരാൻ കഴിയാതെ പ്രയാസപ്പെട്ട പാലക്കാട് മണ്ണാർക്കാട് കൊമ്പറ സ്വദേശി ബഷീർ നാട്ടിലേക്ക് മടങ്ങി.
ശാരീരിക ബുദ്ധിമുട്ട് കാരണം കൃഷിത്തോട്ടത്തിലെ ജോലി ചെയ്യാൻ കഴിയാതിരിക്കുകയും നാട്ടിലേക്ക് മടങ്ങാൻ തൊഴിലുടമയോട് അഭ്യർഥിച്ചപ്പോൾ പകരം വലിയ തുക നഷ്ടപരിഹാരം ചോദിക്കുകയുമാണ് ഉണ്ടായത്.
ബന്ധുക്കളുടെ അഭ്യർഥന പ്രകാരം പാലക്കാട് എം.പി ശ്രീകണ്ഠൻ ബുറൈദ കെ.എം.സി.സിയുമായി ബന്ധപ്പെടുകയും തുടർന്ന് ജനറൽ സെക്രട്ടറി ബഷീർ വെള്ളില ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിനെ ചുമതലപ്പെടുത്തുകയും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തൊഴിലുടമയുമായി നിരന്തരം സംസാരിക്കുകയും ചെയ്തു. അതിെൻറ അടിസ്ഥാനത്തിൽ തൊഴിലുടമ ഫൈനൽ എക്സിറ്റ് നൽകുന്നതിന് സമ്മതിച്ചു.
നാട്ടിലേക്ക് പോകുന്നതിനുള്ള നിയമസഹായങ്ങൾ ചെയ്ത ബുറൈദ കെ.എം.സി.സിക്കും ഫൈസൽ ആലത്തൂരിനും നന്ദി പറഞ്ഞ് കഴിഞ്ഞദിവസം റിയാദ് വഴി കരിപ്പൂരിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ ബഷീർ യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

