Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ കെ.​എം.​സി.​സി...

ബു​റൈ​ദ കെ.​എം.​സി.​സി ഫു​ട്​​ബാ​ൾ; സ​ഫാ ഫു​ഡ് റ​ണ്ണി​ങ്​ സ്​​റ്റാ​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
ബു​റൈ​ദ കെ.​എം.​സി.​സി ഫു​ട്​​ബാ​ൾ;   സ​ഫാ ഫു​ഡ് റ​ണ്ണി​ങ്​ സ്​​റ്റാ​ർ ജേ​താ​ക്ക​ൾ
cancel
camera_alt

ബു​റൈ​ദ കെ.​എം.​സി.​സി ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ സ​ഫാ ഫു​ഡ് റ​ണ്ണി​ങ്​ സ്​​റ്റാ​ർ ഉ​നൈ​സ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

ബു​റൈ​ദ: കെ.​എം.​സി.​സി ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ 40ാം വാ​ർ​ഷി​ക കാ​മ്പ​യി​​നിെൻറ ഭാ​ഗ​മാ​യി ന​ട​ന്ന ആ​റാ​മ​ത് ഏ​ക​ദി​ന ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഖ​സീം പ്ര​വാ​സി​ക​ളു​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​മാ​യി മാ​റി. ബു​റൈ​ദ ശ​ർ​ഖ് ജാ​ലി​യാ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ സ​ഫാ ഫു​ഡ് റ​ണ്ണി​ങ്​ സ്​​റ്റാ​ർ ഉ​നൈ​സ ജേ​താ​ക്ക​ളാ​യി. ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സൂ​പ്പ​ർ സോ​ക്ക​ർ ബു​ക്കേ​രി​യ​യെ അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ പ്രൈ​സ് മ​ണി​യും നെ​സ​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വി​ന്നേ​ഴ്സ് ട്രോ​ഫി​യും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ലി​മോ​ൻ ചെ​റു​ക​ര കൈ​മാ​റി.

റ​ണ്ണ​റ​പ്പാ​യ ടീ​മി​ന് അ​ൽ ന​സീം ബ്രോ​സ്​​റ്റ്​-​അ​ൽ റ​ബീ​ഹ് റ​സ്​​റ്റാ​റ​ൻ​റ് ന​ൽ​കി​യ പ്രൈ​സ് മ​ണി​യും മ​ദീ​ന സ്​​റ്റോ​ർ ബു​റൈ​ദ റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ റ​ഫീ​ഖ് ചെ​മ്പ്ര സ​മ്മാ​നി​ച്ചു. ജ​വാ​ൻ നാ​സ​ർ ആ​ൻ​ഡ്​ ടീം ​ക​ളി നി​യ​ന്ത്രി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പൊ​തു​ച​ട​ങ്ങ് ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹൈ​റു​ന്നി​സ ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലി​മോ​ൻ ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ ആ​ല​ത്തൂ​ർ, ശ​രീ​ഫ് ത​ല​യാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് ചെ​മ്പ്ര സ്വാ​ഗ​ത​വും എം.​സി. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു. സ്​​റ്റാ​ർ ട്രാ​വ​ൽ​സ് എം.​ഡി ഫ​സ​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം

നി​ർ​വ​ഹി​ച്ചു.

അ​ൽ​ത്താ​ഫ് ക​ട്ടു​പ്പാ​റ, ല​ത്തീ​ഫ് പ​ള്ളി​യാ​ൽ, ശ​രീ​ഫ് മാ​ങ്ക​ട​വ്, ഫൈ​സ​ൽ മ​ല്ലാ​ട്ടി, റ​ഷീ​ദ് ബു​ജി, ഉ​വൈ​സ് കൊ​ടു​വ​ള്ളി, തോ​പ്പി​ൽ അ​ൻ​സ​ർ, പി.​കെ. അ​ബ്ബാ​സ്, ആ​സാ​ദ്, മു​ദ​സ്സി​ർ മാ​നു, അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഹ​മീ​ദ്, റ​ഹീം, ബ​ഷീ​ർ, സ​ൽ​മാ​ൻ, മു​സ്ത​ഫ സു​ൽ​ത്താ​ന, ഇ​ർ​ഷാ​ദ് ക​ണ്ണൂ​ർ എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersKMCC FootballBuraidahSafa Food Running
News Summary - Buraidah KMCC Football; Safa Food Running Star Winners
Next Story