Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബുറൈദ കാർണിവൽ;...

ബുറൈദ കാർണിവൽ; നൂറിലധികം അപൂർവ ഈന്തപ്പഴ ഇനങ്ങൾ മേളയിൽ

text_fields
bookmark_border
ബുറൈദ കാർണിവൽ; നൂറിലധികം അപൂർവ ഈന്തപ്പഴ ഇനങ്ങൾ മേളയിൽ
cancel

ബു​റൈ​ദ: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ഖ​സീം പ്ര​വി​ശ്യ​യു​ടെ സ​മ്പ​ന്ന​മാ​യ കാ​ർ​ഷി​ക പാ​ര​മ്പ​ര്യ​വും ഈ​ന്ത​പ്പ​ന വൈ​വി​ധ്യ​വും വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ട് ബു​റൈ​ദ അ​ന്താ​രാ​ഷ്​​ട്ര ഈ​ന്ത​പ്പ​ഴ കാ​ർ​ണി​വ​ൽ പു​രോ​ഗ​മി​ക്കു​ന്നു. മേ​ഖ​ല​യി​ൽ വി​ള​യു​ന്ന നൂ​റി​ല​ധി​കം ഈ​ന്ത​പ്പ​ഴ ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​കൃ​തി, രു​ചി, നി​റം എ​ന്നി​വ​യി​ലെ സ​വി​ശേ​ഷ​ത​ക​ൾ കൊ​ണ്ടും നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​പ​ര​മാ​യ കാ​ർ​ഷി​ക പൈ​തൃ​കം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി​യേ​റെ അ​പൂ​ർ​വ ഇ​ന​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു.

കാ​ർ​ണി​വ​ലി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്രം വി​പ​ണി​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഈ ​പ്ര​ത്യേ​ക ഇ​ന​ങ്ങ​ളാ​ണ്. വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യാ​ത്ത​തും പ​രി​മി​ത​മാ​യ അ​ള​വി​ൽ മാ​ത്രം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തു​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്ക് പു​റ​മെ, പ​തി​റ്റാ​ണ്ടു​ക​ളാ​യി ഖ​സീ​മി​ലെ കൃ​ഷി​യി​ട​ങ്ങ​ളു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന നി​ര​വ​ധി പ​ര​മ്പ​രാ​ഗ​ത പ്രാ​ദേ​ശി​ക ഇ​ന​ങ്ങ​ളും ക​ർ​ഷ​ക​ർ ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ന​ബ്ത​ത് സൈ​ഫ്, ന​ബ്ത​ത് അ​ലി, അ​ൽ-​ഹ​ൽ​വ, അ​ൽ-​വ​നാ​ന, അ​ൽ-​മ​ക്തൂ​മി, അ​ൽ-​ഖു​ദ്രി, അ​ൽ-​റൂ​ഥാ​ന, അ​ൽ-​സ​ഫാ​വി എ​ന്നി​വ​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. ഈ​ന്ത​പ്പ​ഴ​ങ്ങ​ളു​ടെ കാ​ർ​ഷി​ക​വും പൈ​തൃ​ക​വു​മാ​യ മൂ​ല്യം ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ർ​ണി​വ​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു. ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക പ്രേ​മി​ക​ൾ​ക്കും ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​നും, കൃ​ഷി​രീ​തി​ക​ൾ, വി​ള​പ​രി​പാ​ല​നം, സം​ഭ​ര​ണം, വി​പ​ണ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ച​യ​സ​മ്പ​ത്തും അ​നു​ഭ​വ​ങ്ങ​ളും പ​ര​സ്പ​രം പ​ങ്കു​വെ​ക്കാ​നും കാ​ർ​ണി​വ​ൽ മി​ക​ച്ച വേ​ദി​യൊ​രു​ക്കു​ന്നു.

മാ​ർ​ക്ക​റ്റി​ലെ അ​പൂ​ർ​വ ഈ​ന്ത​പ്പ​ഴ​ങ്ങ​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം ഈ​ന്ത​പ്പ​ന​ക​ളു​ടെ ജ​നി​ത​ക വൈ​വി​ധ്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​െൻറ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ പ്രാ​ധാ​ന്യ​ത്തെ​യാ​ണ് അ​ടി​വ​ര​യി​ടു​ന്ന​ത്. അ​ൽ ഖ​സീ​മി​ലെ കാ​ർ​ഷി​ക സ​മ്പ​ത്തി​െൻറ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ ഇ​വ, ഉ​ൽ​പാ​ദ​നം, വി​പ​ണ​നം, സം​സ്‌​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​തി​വേ​ഗ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന രാ​ജ്യ​ത്തെ ഈ​ന്ത​പ്പ​ഴ മേ​ഖ​ല​ക്ക് വ​ൻ ക​രു​ത്താ​ണ് പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി കു​റ​ഞ്ഞു​പോ​യ ചി​ല പ്ര​ത്യേ​ക ഇ​ന​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും, കൃ​ഷി​യി​ലെ വൈ​വി​ധ്യം വ​ർ​ധി​പ്പി​ക്കാ​നും, വ​രും​ത​ല​മു​റ​ക​ൾ​ക്കാ​യി ച​രി​ത്ര​പ​ര​മാ​യ കാ​ർ​ഷി​ക പാ​ര​മ്പ​ര്യം സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്താ​നും ഇ​ത് ക​ർ​ഷ​ക​ർ​ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കു​ന്നു.

സൗ​ദി വി​ഷ​ൻ 2030-െൻ​റ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്ക് പൂ​ർ​ണ്ണ​മാ​യും അ​നു​സൃ​ത​മാ​യാ​ണ് ബു​റൈ​ദ അ​ന്താ​രാ​ഷ്ട്ര ഈ​ന്ത​പ്പ​ഴ കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ പാം​സ് ആ​ൻ​ഡ് ഡേ​റ്റ്‌​സി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്ന്​ മു​ത​ൽ ഒ​ക്ടോ​ബ​ർ പ​കു​തി വ​രെ 75 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഈ ​വാ​ർ​ഷി​ക പ​രി​പാ​ടി, ഇ​ന്ന് ആ​ഗോ​ള ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന പ്ര​മു​ഖ സാ​മ്പ​ത്തി​ക-​കാ​ർ​ഷി​ക ഇ​വ​ൻ​റാ​യി മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datescarnivalburaidahSaudi Arabia
News Summary - Buraidah Carnival
Next Story