കർണാടക തെരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ മുന്നോടി - ബുറൈദ ഒ.ഐ.സി.സി
text_fieldsകർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുറൈദ ഒ.ഐ.സി.സി പ്രവർത്തകർ
ബുറൈദ: ബി.ജെ.പിയുടെ അടിയിളക്കിയ കർണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിൽ സംഭവിക്കാനിരിക്കുന്ന മാറ്റത്തിന്റെ മുന്നോടിയാണെന്ന് ബുറൈദ ഒ.ഐ.സി.സി ഭാരവാഹികൾ പറഞ്ഞു. വർഗീയത വിളമ്പിയും ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തിയും ദീർഘനാൾ അധികാരത്തിൽ തുടരാൻ കഴിയില്ലെന്ന യാഥാർഥ്യം പുലരാൻ തുടങ്ങിയിരിക്കുന്നു.
സംഘ്പരിവാർ ഫാഷിസത്തിനെതിരെ പൊരുതാൻ ശേഷിയുള്ള പ്രസ്ഥാനമാണ് കോൺഗ്രസെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കെ സങ്കുചിത, സ്വാർഥ ചിന്തകൾ വെടിഞ്ഞ് കോൺഗ്രസ് നയിക്കുന്ന ജനാധിപത്യ പോരാട്ടത്തിന് ഊർജംപകരാൻ മതേതരകക്ഷികൾ തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രവർത്തകരോടൊപ്പം കർണാടകയിൽനിന്നുള്ള പ്രവാസികളും ചേർന്നു. കേരള മാര്‍ക്കറ്റിലും കുടുംബ സദസ്സുകളിലും മധുരം വിതരണം ചെയ്തുകൊണ്ടാണ് പ്രവർത്തകർ സന്തോഷം പങ്കിട്ടത്. ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ പത്തറ, ജനറല്‍ സെക്രട്ടറി പ്രമോദ് സി. കുര്യന്, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന് തിരൂര്‍, പ്രവര്‍ത്തക സമിതി ഭാരവാഹികളായ മുജീബ് ഒതായി, റഹീം കണ്ണൂർ, ലത്തീഫ് മംഗലാപുരം തുടങ്ങിയവർ നേതൃത്വം നല്കി. വര്‍ഗീയ അജണ്ടയ്ക്കും ഫാഷിസത്തിനും എതിരായി വിധിയെഴുതിയ കർണാടകയിലെ ജനങ്ങളെ ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

