Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുറൈദ കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
Buraida Blood Donation Camp
cancel
camera_alt

ബുറൈദ കെ.എം.സി.സി, ദമീ ബ്ലഡ് ബാങ്ക്‌സ് ഫ്രൻഡ്സ് ചാരിറ്റിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്

ബുറൈദ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബുറൈദ ദമീ ബ്ലഡ് ബാങ്ക്സ് ഫ്രൻഡ്സ് ചാരിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം’ ശീർഷകത്തിൽ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി നാഷനൽ കമ്മിറ്റി നിരവധി കേന്ദ്രങ്ങളിൽ 10 വർഷത്തിലധികമായി സംഘടിപ്പിക്കുന്ന രക്തദാന പരിപാടിയുടെ ഭാഗമായിരുന്നു ക്യാമ്പ്. വനിതകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ദമീ ബ്ലഡ് ബാങ്ക്‌സ് ഫ്രൻഡ്സ് ചാരിറ്റി മേധാവി ഖാലിദ് മുഹമ്മദ് അൽ മുശൈഖിഹ്, കോഓഡിനേറ്റർ ഹമൂദ് അബ്​ദുല്ല അൽ സ്വഹീ, ബുറൈദ കെ.എം.സി.സി ഭാരവാഹികളായ അനീസ് ചുഴലി, ബഷീർ വെള്ളില, ബാജി ബഷീർ, നവാസ് പള്ളിമുക്ക്, റഫീഖ് ചെങ്ങളായി, സക്കീർ മാടാല, ഫൈസൽ ആലത്തൂർ, ശബീറലി ചാലാട്, അഹ്​മദ്കുട്ടി എടക്കര, എം.സി. മുസ്തഫ, അയൂബ് മുക്കം, മുസ്തഫ തൃശൂർ, സ്വാലിഹ് കൊടിഞ്ഞി, ഫസലുൽ ഹഖ് എടവണ്ണ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി സുൽഫി ഏരിയ കമ്മിറ്റിയും സുൽഫി ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് രക്തദാനം നടത്തി. നിരവധി പേർ പങ്കെടുത്തു. അസ്‌ലം മണ്ണാർക്കാട്, സലിം പൊന്നാനി, ജഹ്ഫർ അമ്മിനിക്കാട്, ജുനൈദ് ചേളാരി, സഫ്​വാൻ അമ്മിനിക്കാട്, ഹിഫ്‌സുറഹ്​മാൻ, ശിഹാബ് വെളിയംകോട്, സലിം പാറൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Buraida KMCC organized blood donation camp
Next Story