ബുറൈദ കെ.എം.സി.സി ഫുട്ബാൾ മത്സരം ബലിപെരുന്നാൾ ദിനത്തിൽ
text_fieldsബുറൈദ: കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ബലിപെരുന്നാൾ ദിനത്തിൽ ബുറൈദ ശർഖ് ജാലിയത്ത് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് വർഷങ്ങളായി നടത്തുന്ന ടൂർണമെന്റ് സമീപകാലത്ത് അന്തരിച്ച കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡന്റ് മുസ്തഫ തൃശൂരിന്റെ പേരിലാണ് ഇക്കൊല്ലം സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന എട്ട് ടീമുകൾക്കാണ് ടൂർണമെന്റിൽ മാറ്റുരക്കാൻ അവസരം ലഭിക്കുക. ഇതിനായി രൂപവത്കരിച്ച 50 അംഗ സംഘാടക സമിതിയിൽ അലിമോൻ ചെറുകര ചെയർമാനും നൗഫൽ പാലേരി കൺവീനറും യൂസഫ് ചെറുമല ട്രഷററുമാണ്.
അനീസ് ചുഴലി, ബാജി ബഷീർ, നവാസ് പള്ളിമുക്ക് എന്നിവർ മഖ്യരക്ഷാധികാരികളായ സമിതിയിലെ മറ്റ് ഭാരവാഹികൾ: അയൂബ് മുക്കം, അഷ്റഫ് ഇരിട്ടി (വൈസ് ചെയർ.), ലത്തീഫ് പള്ളിയാലിൽ,ശരീഫ് മാങ്കടവ് (ജോ.കൺ.). സമിതി രൂപവത്കരണ യോഗത്തിൽ അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. റഫീഖ് ചെങ്ങളായി സ്വാഗതവും ബാജി ബഷീർ നന്ദിയും പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ അലിമോൻ ചെറുകരയെ 053 691 5098 എന്ന നമ്പറിൽ ബന്ധപ്പെടണം.

