ബുൾഡോസറുകൾകൊണ്ട് സമരവീര്യത്തെ കെടുത്താനാവില്ല -പ്രവാസി ദമ്മാം
text_fieldsപ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം പ്രൊവിൻസ് പ്രസിഡന്റ് മുഹ്സിൻ ആറ്റാശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് വംശഹത്യ അജണ്ടയുടെ പുതിയ ഘട്ടമാണെന്നും ഇത്തരം ദുഷ്ട പ്രവൃത്തികളിലൂടെ ഇല്ലായ്മ ചെയ്യാൻ കഴിയുന്നതല്ല പ്രക്ഷോഭകാരികളുടെ സമര ജീവിതമെന്നും പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
വെൽെഫയർ പാർട്ടി ഫെഡറൽ കമ്മിറ്റി അംഗം ജാവേദ് അഹമ്മദിന്റെ അലഹബാദിലെ വീട് ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരത്തിയത് നിയമവിരുദ്ധമായാണ്. റീജനൽ കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹ്സിൻ ആറ്റാശ്ശേരി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ദമ്മാം ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, പ്രവാസി നാഷനൽ കമ്മിറ്റി അംഗം സമീഉല്ല എന്നിവർ സംസാരിച്ചു. റീജനൽ കമ്മിറ്റി സെക്രട്ടറി ഷക്കീർ ബിലാവിനകത്ത് സ്വാഗതവും റഊഫ് ചാവക്കാട് നന്ദിയും പറഞ്ഞു.

