ബജറ്റ് രാജ്യത്തെ പൊതുകടം കുറക്കാന്‍ പാകത്തിലുള്ളത് ^മന്ത്രി സഭ
text_fieldsറിയാദ്: രാജ്യത്തെ പൊതുകടം കുറക്കാന്‍ പാകത്തിലുള്ളതാകും ഇത്തവണത്തെ ബജറ്റെന്ന് സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തി. നിലവില്‍ പ്രഖ്യാപിച്ച ബജറ്റ് പ്രതീക്ഷയും സുതാര്യതയും ഉറപ്പു വരുത്തുന്നതാണ്. എണ്ണ വിലയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡൻറുമായി നടത്തിയ ടെലഫോൺ ചര്‍ച്ച മന്ത്രിസഭയില്‍ സല്‍മാന്‍ രാജാവ് വിശദീകരിച്ചു. റെക്കോര്‍ഡ് നിരക്കിലാണ് ആഗോള വിപണിയില്‍ എണ്ണവില. ഉത്പാദനം കൂട്ടുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കുവൈത്ത് സന്ദര്‍ശനത്തെ കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സംസാരിച്ചു. ഉഭയകക്ഷി- നയതന്ത്ര വിഷയങ്ങളാണ് കുവൈത്ത് സന്ദര്‍ശനത്തില്‍ വിഷയമായത്. ഹറമൈന്‍ ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ച സല്‍മാന്‍ രാജാവിനോട് മന്ത്രിസഭ കടപ്പാട് രേഖപ്പെടുത്തി. പ്രയാസം പരിഹരിക്കാന്‍ യമന്‍ കേന്ദ്ര ബാങ്കിന് 200 ദശലക്ഷം ഡോളര്‍ സഹായം നല്‍കിയ രാജാവിെൻറ പ്രഖ്യാപനത്തേയും മന്ത്രിസഭ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
