പഴയ കെട്ടിടങ്ങൾ ‘ഈജാർ ഇ’ സംവിധാനത്തിൽ ചേർക്കാനനുവദിക്കില്ല
text_fieldsജിദ്ദ:പഴയ കെട്ടിടങ്ങൾ ‘ഈജാർ ഇ’ സംവിധാനത്തിൽ ചേർക്കാനനുവദിക്കില്ലെന്ന് ഭവന മന്ത്രാലയം വ്യക്തമാക്കി. കെട്ടിട കരാറിന് എകീകൃത ഇ സംവിധാനം ഏർപെടുത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് ഭവന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
നിയമം നടപ്പിലാക്കാൻ തീരുമാനിക്കുമ്പോൾ എത്രകാലം പഴക്കമുള്ള കെട്ടിടങ്ങളാണ് ഇ സംവിധാനത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് നിർണയിക്കും. കെട്ടിടം ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മികച്ച സേവനങ്ങൾക്കുമാണ് ഗുണമേന്മ നിർണയിക്കുന്നതെന്ന് ഭവന മന്ത്രാലയ സൂപർവൈസർ എൻജി. മുഹമ്മദ് അൽബത്വി പറഞ്ഞു.
അടുത്തിടെയാണ് കെട്ടിട കരാറുകൾക്കും മറ്റും ഇ സംവിധാനമേർപ്പെടുത്താൻ ഭവന മന്ത്രാലയം തീരുമാനിച്ചത്. പദ്ധതിയുടെ പരീക്ഷണഘട്ടം ജൂലൈ മുതൽ ആരംഭിക്കുമെന്നും ഈ വർഷാവസാനത്തോടെ ഔദ്യോഗികമായി നടപ്പിലാക്കുമെന്നും റിപ്പോർട്ടുണ്ട്. കച്ചവട മേഖലയെ അടുത്ത വർഷം മുതൽ സംവിധാനത്തിന് കീഴിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.