Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽഖോബാറിൽ കാർ പാർക്കിങ് ഏരിയ തകർന്നു

text_fields
bookmark_border
നാലു പേർക്ക് പരിക്ക്, നിരവധി വാഹനങ്ങൾക്ക് നാശം
അൽഖോബാറിൽ കാർ പാർക്കിങ് ഏരിയ തകർന്നു
cancel
camera_alt

അൽഖോബാർ റാക്കയിൽ കാർ പാർക്കിങ് തകർന്നപ്പോൾ

അൽഖോബാർ: ദമ്മാം ഖോബാർ ഹൈവേയിലെ റാക്കയിൽ അൽസഈദ് ടവറി​െൻറ പാർക്കിങ് ഭാഗം തകർന്ന് നാലു പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ തകർന്നു. മണ്ണിടിഞ്ഞാണ് അപകടം ഉണ്ടായത്.

റഡ് ക്രസൻറ്​, സിവിൽ ഡിഫൻസ്, ഫയർ സർവിസ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അടുത്തുള്ള ടവറിലെ ജീവനക്കാർക്ക് ഉടൻ തന്നെ ഒഴിഞ്ഞു പോകാനുള്ള നിർദേശം നൽകിയിരുന്നു.

അപകടം നടന്ന സ്ഥലം കിഴക്കൻ പ്രവിശ്യ മേയർ എൻജി. ഫഹദ് ബിൻ മുഹമ്മദ് സ്ഥലം സന്ദർശിക്കുന്നു

രണ്ട് പേരെ തകർന്ന അവിശിഷ്​ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. കൂടുതൽ തെരച്ചിൽ നടന്നു കൊണ്ടിരിക്കുന്നു. കിഴക്കൻ പ്രവിശ്യ മേയർ എൻജി. ഫഹദ് ബിൻ മുഹമ്മദ് സ്ഥലം സന്ദർശിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story