Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബുഖൈരിയയിൽ...

ബുഖൈരിയയിൽ വെടിവെപ്പ്​; ആയുധധാരി പിടിയിൽ 

text_fields
bookmark_border
ബുഖൈരിയയിൽ വെടിവെപ്പ്​; ആയുധധാരി പിടിയിൽ 
cancel

ജിദ്ദ: ആയുധധാരിയെ ബുഖൈരിയയിൽ സൗദി സുരക്ഷ സേന കീഴടക്കി. സ്​​േഫാടകവസ്​തു ജാക്കറ്റ്​ എന്ന്​ തോന്നിപ്പിക്കുന്ന വസ്​ത്രം ധരിച്ചയാളെ വെടിവെപ്പിലൂടെയാണ്​ പിടികൂടിയത്​. 

വെടിവെപ്പിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. അൽഖസീമിലെ ബുഖൈരിയയിലാണ്​ സംഭവം. ഫവാസ്​ അബ്​ദുറഹ്​മാൻ ഇൗദ്​ അൽഹാർബി എന്നയാളാണ്​ പിടിയിലായതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 
ഇസ്​ലാമിക്​ സ്​റ്റേറ്റ്​ അനുഭാവിയാണ്​ ഇയാൾ. 

സംശയാസ്​പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാ​ളോട്​ കീഴടങ്ങാൻ ആവശ്യപ്പെ​ട്ടങ്കിലും അതിന്​ തയാറാകാതെ കാറിൽ നിന്നിറങ്ങി വെടിയുതിർക്കുകയായിരുന്നു. ഇതിനിടക്കാണ്​ ചാവേർ ജാക്കറ്റ്​ ധരിച്ചത്​. ഇയാളുടെ വാഹനത്തിൽ നിന്ന്​ ആയുധങ്ങളും കണ്ടെത്തി. ഒാ​േട്ടാമാറ്റിക്​ മെഷീൻ ഗൺ, 359 വെടിയുണ്ടകൾ, രണ്ട​ു പിസ്​റ്റളുകൾ റിവോൾവർ ബുള്ളറ്റുകൾ എന്നിവയാണ്​ കണ്ടെത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsbudhairiya
News Summary - budhairiya-saudi-saudi news
Next Story