‘ബജറ്റ് വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട്’
text_fieldsറിയാദ്: നിയമസഭയിൽ ഇന്ന് അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രഖ്യാപനങ്ങളുടെ സമാഹാരം മാത്രമാണെന്ന് വിമർശനം. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾക്കാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നതെന്ന് റിയാദ് ഒ.ഐ.സി.സി മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പോലും വെളിച്ചം കണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ, പുതിയ പ്രഖ്യാപനങ്ങൾ വെറും ‘കടലാസ് വികസനം’ മാത്രമാണ്. ഒരു വശത്ത് സൗജന്യങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുമ്പോഴും, മറുവശത്ത് നികുതി വർദ്ധനവിലൂടെയും സേവന നിരക്കുകൾ കൂട്ടുന്നതിലൂടെയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് സർക്കാർ ചെയ്യുന്നത്.ഈ ബജറ്റ് ജനങ്ങൾ പൂർണമായും തള്ളിക്കളയുമെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇതിന് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

