ഇസ്ലാമിക് സെന്ററില്‍ ബി.ടി.എസ് പൂക്കോയ തങ്ങള്‍ സ്മാരക ഹാള്‍
text_fieldsഅബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ബി.ടി.എസ് പൂക്കോയ തങ്ങള്‍ സ്മാരക ഹാള്‍ പ്രസിഡന്റ് പി. ബാവഹാജി ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ബി.ടി.എസ് പൂക്കോയ തങ്ങള്‍ സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു. ആറു പതിറ്റാണ്ടുമുമ്പ് അബൂദബിയിലെ പ്രവാസി സംഘടനകള്‍ രൂപവത്കരിക്കുന്നതിന് നേതൃത്വം നല്കിയ സ്മരണക്കായാണ് മിനിഹാളിന് അദ്ദേത്തിന്റെ പേരിട്ടത്. പ്രസിഡന്റ് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സംഗമത്തില്‍ വൈസ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹിദായത്തുല്ല സ്വാഗതം പറഞ്ഞു. കേരള മുസ്ലിഒ ജമാഅത്ത്, കേരള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍, മലയാളി മുസ്ലിം വെല്‍ഫയര്‍ സെന്റര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ചന്ദ്രിക റീഡേഴ്സ് ഫോറം, സുന്നി സെന്റര്‍, വളാഞ്ചേരി മര്‍കസുതര്‍ബിയ്യത്തുല്‍ ഇസ്ലാമിയ അബൂദബി കമ്മിറ്റി, മാലിക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്സ്, കടപ്പുറം മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് തുടങ്ങിയ നിരവധി സംഘടനകള്‍ക്ക് രൂപം നല്കുന്നതില് ബി.ടി.എസ് പൂക്കോയ തങ്ങള്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം ബുഖാറയില്‍ കുടുംബാംഗമാണ്.ശുകൂറലി കല്ലുങ്ങല്‍, യൂസുഫ് മാട്ടൂല്‍, ഇ.പി. മൂസഹാജി, വി.പി.കെ അബ്ദുല്ല, ഇബ്രാഹിം മുസ്ലിയാര്, സി.സമീര്‍, ബി.സി അബൂബക്കര്‍, പി.കെ അഹമ്മദ്, റസാഖ് ഒരുമനയൂര്‍, ടി.കെ അബ്ദുസലാം, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, വി. ബീരാന്‍കുട്ടി, കെ.കെ ഹംസക്കുട്ടി, ഇബ്രാഹിം മാട്ടൂല്‍, കളപ്പാട്ടില്‍ അബുഹാജി, മുഹമ്മദ് അന്‍വര്‍ കയ്പമംഗലം എന്നിവര്‍ സംസാരിച്ചു. ഹാഷിം ഹസന്‍കുട്ടി, ജാഫര്‍ കുറ്റിക്കോട്, മഷൂദ് നീര്ച്ചാല്, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, ഹംസഹാജി പാറയില്‍, ബാസിത് കുറ്റ്യാടി, അസീസ് കാളിയാടാന്‍, ജാഫര്‍ തങ്ങള്‍, ജലാല്‍ കടപ്പുറം, അഹമ്മദ്, ശറഫുദ്ദീന്‍ കൊപ്പം, സലിം നാട്ടിക, ഹനീഫ പടിഞ്ഞാര്‍മൂല, ജലീല്‍ കാര്യാടത്, അബ്ദുല്‍ അസീസ് ബാര്‍മുദ, റഷീദലി മമ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.