Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right15 വർഷത്തിന്​ ശേഷം...

15 വർഷത്തിന്​ ശേഷം ഫലസ്​തീൻ സഹോദരങ്ങൾ മിനായിൽ കണ്ടുമുട്ടി

text_fields
bookmark_border
15 വർഷത്തിന്​ ശേഷം ഫലസ്​തീൻ സഹോദരങ്ങൾ മിനായിൽ കണ്ടുമുട്ടി
cancel
camera_alt??????? ????????? ??????????????????
മക്ക: വിവിധ കാരണങ്ങളാൽ 15 വർഷമായി നേരിൽ കാണാൻ കഴിയാതിരുന്ന ഫലസ്​തീൻ സഹോദരങ്ങൾ ഹജ്ജിനിടെ മിനായിൽ വെച്ച്​ കണ്ടുമുട്ടി. മധ്യവയസ്​കരായ സാമിറുംബുശ്​റയുമാണ്​ യാദൃശ്​ചികമായി കണ്ടുമുട്ടിയത്​. 
15 വർഷങ്ങൾക്ക്​ മുമ്പ്​ ആസ്​ത്രേലിയയിലേക്ക്​ കുടിയേറിയതാണ്​ സാമിർ. സഹോദരിയും കുടുംബവും ഫലസ്​തീനിൽ തന്നെ തുടരുകയായിരുന്നു. 
ഫലസ്​തീനിലെ അനിശ്​ചിതാവസ്​ഥകൾ കാരണം പിന്നീട്​ ഇരുവർക്കും നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ സൽമാൻ രാജാവി​​െൻറ അതിഥിയായാണ്​ ബുശ്​റ ഹജ്ജിനെത്തിയത്​. യാദൃശ്​ചികമായാണ്​ ഇരുവരുടെയും തീർഥാടനം ഒരേവർഷം ആയതെന്നും നേരത്തെ തീരുമാനിച്ചുറപ്പിച്ചതല്ലെണ്ണും സാമിർ പറഞ്ഞു. 
ദീർഘകാലത്തിന്​ ശേഷം സഹോദരിയെ കാണാൻ കഴിഞ്ഞതിൽ അല്ലാഹുവിനോടും സൽമാൻ രാജാവിനോടും നന്ദി പറയുകയാണെന്നും സാമിർ കൂട്ടി​േച്ചർത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - brothers meet after 15 years at mina-saudi arabia
Next Story