Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ശാ​ല​ സാം​സ്കാ​രി​ക...

വി​ശാ​ല​ സാം​സ്കാ​രി​ക പ്ര​തി​രോ​ധ​മാ​ണ് ആ​വ​ശ്യം -പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ

text_fields
bookmark_border
meeting
cancel
camera_alt

റി​യാ​ദി​ൽ ചി​ല്ല സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ൽ പി.​എ​ൻ. ഗോ​പീ​കൃ​ഷ്​​ണ​ൻ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: വി​ശാ​ല​മാ​യ സാം​സ്കാ​രി​ക പ്ര​തി​രോ​ധം ഇ​ന്ത്യ​യി​ൽ ഇ​ന്ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ. സ​ങ്കു​ചി​ത​മാ​യ സ്ഥാ​പി​ത താ​ൽപര്യ​ങ്ങ​ളും വൈ​യ​ക്തി​ക അ​ഹ​ന്ത​യും മാ​റ്റി​വെ​ച്ച് ഇ​ന്ത്യ​യി​ൽ ശ​ക്തി​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ പ്ര​വ​ണ​ത​ക​ളെ ചെ​റു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല്ല സ​ർ​ഗ​വേ​ദി ദ​ശ​വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​ത്​​ഹ​യി​ലെ ലു​ഹ ഹാ​ളി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​വി, സാം​സ്കാ​രി​ക ചി​ന്ത​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. ക​വി​ത​യെ സം​ബ​ന്ധി​ച്ച ധാ​ര​ണ​ക​ൾ മാ​റു​ക​യാ​ണ്. രാ​ഷ്​​ട്രീ​യം പ​റ​യാ​തെ ക​വി​ത​ക്ക് അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ല​ത്തെ രേ​ഖ​പ്പെ​ടു​ത്താ​തെ ഒ​രു ക​വി​ക്കും ക​ട​ന്നു​പോ​കാ​നാ​വി​ല്ല. എ​ഴു​തി​ത്തു​ട​ങ്ങു​ന്ന കാ​ലം മു​ത​ലേ ത​​ന്റെ ക​വി​ത​യി​ൽ രാ​ഷ്​​ട്രീ​യ​മു​ണ്ടെ​ന്നും അ​ത് മു​ദ്രാ​വാ​ക്യ​രൂ​പ​ത്തി​ല​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൈ​ല​ൻ​സ​ർ, ഒ​ളി​പ്പോ​ര്, ജ്വാ​ലാ​മു​ഖി, പാ​തി​ര​കാ​ലം എ​ന്നീ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥ​യെ​ഴു​തി​യ​തി​​ന്റെ പ​ശ്ചാ​ത്ത​ലം ക​വി വി​ശ​ദീ​ക​രി​ച്ചു. സി​നി​മ എ​ന്ന​ത് വേ​റെ ലോ​ക​മാ​ണ്. തി​ര​ക്ക​ഥ​യൊ​ക്കെ എ​ഴു​തി സം​വി​ധാ​യ​ക​രെ​യും പ്ര​മു​ഖ ന​ട​ന്മാ​രെ​യും കാ​ത്തി​രി​ക്ക​ണം. അ​വ​ർ തി​ര​ക്ക​ഥ കേ​ൾ​ക്ക​ണം.

അ​തൊ​ക്കെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​നൊ​ന്നും സ​മ​യ​മി​ല്ല. എ​ന്നാ​ൽ എ​ഴു​തി​യ തി​ര​ക്ക​ഥ​ക​ൾ സൗ​ഹൃ​ദ​ത്തി​​ന്റെ ത​ണ​ലി​ലാ​യി​രു​ന്നു. പ്രി​യ​ന​ന്ദ​നനെ പോ​ലു​ള്ള ന​ല്ല സു​ഹൃ​ത്തു​ക്ക​ളു​ടെ ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ക​യാ​യി​രു​ന്നു. അ​തി​ലൊ​ന്നും അ​ക്ഷ​മ​യു​ടെ പ്ര​ശ്നം വ​രു​ന്നി​ല്ല എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളു​ടെ നി​ര​ന്ത​ര ഗ​വേ​ഷ​ണ​ത്തി​നും പ​ഠ​ന​ത്തി​നും ശേ​ഷം ഗോ​പീ​കൃ​ഷ്ണ​ൻ ര​ചി​ച്ച ‘ഹി​ന്ദു​ത്വ രാ​ഷ്​​ട്രീ​യ​ത്തി​ന്റെ ക​ഥ’ എ​ന്ന ഗ്ര​ന്ഥ ഉ​ള്ള​ട​ക്ക​വും സം​വാ​ദ​ത്തി​ൽ വി​ഷ​യ​മാ​യി. റി​യാ​ദി​ലെ എ​ഴു​ത്തു​കാ​ർ അ​ട​ക്കം നി​ര​വ​ധി പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ബീ​ന മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Broad cultural resistance is necessary - PN Gopikrishna
Next Story