Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതികളുടെ ആക്രമണത്തെ ശക്തമായി അപലപിച്ച്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി

text_fields
bookmark_border
  • സൗദി കിരീടാവകാശിയുമായി ഫോണിൽ സംസാരിച്ചു
  • ചെങ്കടൽ സുരക്ഷയും ഉഭയകക്ഷി സഹകരണവും ചർച്ച ചെയ്തു
ഹൂതികളുടെ ആക്രമണത്തെ ശക്തമായി അപലപിച്ച്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി
cancel

റിയാദ്: ചെങ്കടലിലെ അന്താരാഷ്​ട്ര സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയുയർത്തി ഹൂതി മിലിഷ്യ നടത്തുന്ന ആക്രമണങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണാം ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ സുരക്ഷക്കും പരമാധികാര സംരക്ഷണത്തിനും ബ്രിട്ട​െൻറ പൂർണ പിന്തുണയും ഉറപ്പും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ബ്രിട്ട​െൻറ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബർണാമിനെ സൗദി കിരീടാവകാശി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും പുതിയ ചുമതലയിൽ വിജയ ആശംസകൾ നേരുകയും ചെയ്തു.

സംഭാഷണത്തിൽ സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള മികച്ച സൗഹൃദ ബന്ധത്തി​െൻറ പ്രാധാന്യം ഇരുനേതാക്കളും എടുത്തുപറഞ്ഞു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും പൊതുതാല്പര്യമുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഫോൺ സംഭാഷണത്തിൽ ചർച്ചയായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - British Prime Minister strongly condemns Houthi attack
Next Story