Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ്രിട്ടീഷ്​ വ്യവസായ...

ബ്രിട്ടീഷ്​ വ്യവസായ മന്ത്രി ജുബൈൽ വ്യവസായ നഗരം സന്ദർശിച്ചു

text_fields
bookmark_border
ബ്രിട്ടീഷ്​ വ്യവസായ മന്ത്രി ജുബൈൽ വ്യവസായ നഗരം സന്ദർശിച്ചു
cancel
camera_alt

ബ്രി​ട്ടീ​ഷ്​ മ​ന്ത്രി ക്വാ​സി ക്വാ​ർ​ട്ടെ​ങ്​ ജു​ബൈ​ൽ വ്യ​വ​സാ​യ ന​ഗ​ര​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്നു

ജു​ബൈ​ൽ: ബ്രി​ട്ടീ​ഷ്​ വ്യ​വ​സാ​യ​മ​ന്ത്രി ക്വാ​സി ക്വാ​ർ​ട്ടെ​ങ് റോ​യ​ൽ ജു​ബൈ​ൽ വ്യ​വ​സാ​യ ന​ഗ​രം സ​ന്ദ​ർ​ശി​ച്ചു. വ്യ​വ​സാ​യി​കം, സാ​മ്പ​ത്തി​കം, നി​ക്ഷേ​പം എ​ന്നി​വ​യെ കു​റി​ച്ചും വ്യ​വ​സാ​യ​ങ്ങ​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചും റോ​യ​ൽ ക​മീ​ഷ​ൻ ഫോ​ർ ജു​ബൈ​ൽ ആ​ൻ​ഡ് യാം​ബു​വി‍െൻറ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്ല അ​ൽ സ​ദ​നു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി. ജു​ബൈ​ൽ വ്യ​വ​സാ​യി​ക ന​ഗ​രം സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ത് നേ​രി​ട്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അ​തി‍െൻറ തു​ട​ക്കം മു​ത​ൽ ഇ​തു​വ​രെ സാ​ക്ഷ്യം​വ​ഹി​ച്ച വ്യ​വ​സാ​യി​ക ന​വോ​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു​മു​ള്ള അ​വ​ത​ര​ണം മ​ന്ത്രി വീ​ക്ഷി​ച്ചു. തു​ട​ർ​ന്ന് 275 ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ ന​ഗ​ര​ത്തി‍െൻറ പാ​ർ​പ്പി​ട മേ​ഖ​ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള മ​ർ​ഡോ​മ ബേ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജു​ബൈ​ൽ ന​ഗ​ര​ത്തി​ലെ പു​തി​യ സാ​മ്പ​ത്തി​ക കേ​ന്ദ്ര​ത്തി‍െൻറ മാ​തൃ​ക​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു.

കി​ഴ​ക്കും പ​ടി​ഞ്ഞാ​റും പു​തി​യ റെ​സി​ഡ​ൻ​ഷ്യ​ൽ അ​യ​ൽ​പ​ക്ക​ങ്ങ​ൾ​ക്കും തെ​ക്ക് ഒ​രു പു​തി​യ സ​ർ​വ​ക​ലാ​ശാ​ല​ക്കും സ​മീ​പ​മാ​ണ് ഇ​ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്. സൗ​ദി​യി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ നീ​ൽ ക്രോം​പ്ട​ൺ, ജു​ബൈ​ലി​ലെ റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ സ​യ്യി​ദ്​ അ​ൽ ഹു​സൈ​ൻ, റാ​സ​ൽ​ഖൈ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി സി.​ഇ.​ഒ അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ഹ​സ്സ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്. സൗ​ദി ഊ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നു​മാ​യും ക്വാ​ർ​െ​ട്ട​ങ് ച​ർ​ച്ച ന​ട​ത്തി. റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ല്ല പെ​ട്രോ​ളി​യം സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച് സെ​ന്‍റ​ർ, എം​പ്റ്റി ക്വാ​ർ​ട്ട​റി​ലെ ഷൈ​ബ എ​ണ്ണ​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​വ​ർ പ​ര്യ​ട​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JubailBritish Industry MinisterJubail industrial city
News Summary - British Industry Minister visits Jubail industrial city
Next Story