അൽഉല സന്ദർശിച്ച് ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരൻ
text_fieldsബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരൻ അൽഉല സന്ദർശിച്ചപ്പോൾ
അൽഉല: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരൻ സൗദി അറേബ്യയിലെ ചരിത്രനഗരമായ അൽഉലയിൽ സന്ദർശനം നടത്തി. സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അദ്ദേഹത്തെ സ്വീകരിക്കുകയും നഗരത്തിലെ വിവിധ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ അനുഗമിക്കുകയും ചെയ്തു.
ശർആൻ പ്രകൃതി സംരക്ഷണ കേന്ദ്രം സന്ദർശിച്ച രാജകുമാരൻ, അവിടെ നടപ്പാക്കുന്ന ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളെയും പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികളെയും കുറിച്ച് ചോദിച്ചറിഞ്ഞു. ഇതിെൻറ ഭാഗമായി അദ്ദേഹം പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു. അൽഉല ആർട്സ് ഫെസ്റ്റിവൽ 2026-െൻറ ഭാഗമായി ഒരുക്കിയ വിസ്മയകരമായ കലാസൃഷ്ടികൾ അദ്ദേഹം നേരിൽ കണ്ടു ആസ്വദിച്ചു.
സൗദി-ബ്രിട്ടീഷ് സംയുക്ത സാംസ്കാരിക പദ്ധതികളിൽ പങ്കാളികളായ യുവ സൗദി പ്രതിഭകളുമായി വെയിൽസ് രാജകുമാരൻ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന് ഈ സംരംഭങ്ങൾ വലിയ കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അൽഉലയുടെ പ്രകൃതിഭംഗിയും ചരിത്രപരമായ പ്രാധാന്യവും നേരിട്ടറിഞ്ഞ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

