വയനാട് ദുരിതബാധിതർക്ക് പത്തു ലക്ഷത്തിന്റെ സഹായവുമായി ബ്രിട്ടീഷ് ഷെഫ്
text_fieldsവയനാട് ദുരിതബാധിതർക്കുള്ള പത്തു ലക്ഷത്തിന്റെ അടുക്കള സാധനങ്ങളുമായി കണ്ണൂരിൽനിന്ന് പുറപ്പെട്ട വാഹനം അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
റിയാദ്: വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽപെട്ടവർക്ക് പത്തുലക്ഷത്തിന്റെ കൈത്താങ്ങുമായി ബ്രട്ടീഷ് ഷെഫ്. വാടകവീട്ടിലേക്ക് താമസം മാറുന്ന ദുരിതബാധിതർക്ക് 10 ലക്ഷത്തിന്റെ അടുക്കള സാധനങ്ങളാണ് ബ്രിട്ടീഷ് ഷെഫ് പ്രതിനിധികൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാറിന് കൈമാറിയത്.
കണ്ണൂരിൽനിന്ന് പുറപ്പെട്ട വാഹനം അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കുക്കർ, ഫ്രൈ പാനുകൾ, ഗ്ലാസുകൾ, ഡിന്നർ സെറ്റ് പാത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ കഴിഞ്ഞ ദിവസം മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സെന്ററിനാണ് കൈമാറിയത്.
വാടക വീട്ടിലേക്ക് മാറുന്ന 200ഓളം കുടുംബങ്ങൾക്കാണ് ഇത് ഉപകരിക്കുക. ചടങ്ങിൽ മേപ്പാടി ഗ്രമപഞ്ചായത്ത് പ്രസിഡൻറ് ബാബു, ബ്രിട്ടീഷ് പ്രതിനിധികളായ നിതിൻ, രഗിൻ എന്നിവർ സന്നിഹിതരായിരുന്നു. റിയാദിലെ റിയാദ് വില്ലയുടെ സഹസ്ഥാപനമാണ് ബ്രിട്ടീഷ് ഷെഫ്. ദയ ട്രസ്റ്റിന്റെയും റിയാദ് വില്ലയുടെയും ചെയർമാൻ സൂരജ് കണ്ണൂരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

