യാംബു അൽമനാർ സ്കൂളിന് തിളക്കമാർന്ന വിജയം
text_fieldsയാംബു: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ യാംബു അൽമനാർ ഇൻറർനാഷനൽ സ്കൂളിന് ഈ വർഷവും നൂറുമേനിയുടെ തിളക്കം. പരീക്ഷയെഴുതിയ 23 പേരിൽ 18 പേർക്ക് ഡിസ്റ്റിങ്ഷനും അഞ്ചു പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. മെർലിൻ പ്ലാമൂട്ടിൽ അജി, ആർ. തേജസ്വിനി എന്നീ വിദ്യാർഥിനികൾ 95.6 ശതമാനം മാർക്കോടെ ഒന്നാംസ്ഥാനത്തെത്തി.
94.4 ശതമാനം മാർക്കോടെ ബി. അഫ്റ, അന്ന ബിജു തോമസ് എന്നീ വിദ്യാർഥിനികൾ രണ്ടാംസ്ഥാനത്തും 93 ശതമാനം മാർക്കോടെ ജെമി ജോൺ മൂന്നാം സ്ഥാനവും നേടി. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ സ്കൂൾ മാനേജിങ് ഡയറക്ടർ അഹമ്മദ് മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ, വൈസ് പ്രിൻസിപ്പൽ പി.എം. ഫായിസ, ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് രഹ്ന ഹരീഷ് എന്നിവർ അഭിനന്ദിച്ചു.

