‘ചെങ്കടലിെൻറ വധു’; ജിദ്ദയുടെ സൗന്ദര്യം വിളിച്ചോതുന്ന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി
text_fields‘ചെങ്കടലിെൻറ വധു’ എന്ന പേരിൽ ജിദ്ദയുടെ സൗന്ദര്യം വിളിച്ചോതുന്ന ഫോട്ടോ പ്രദർശനത്തിന് തുടക്കമായപ്പോൾ
ജിദ്ദ: നഗരത്തിന്റെ തനിമയും ലാൻഡ്മാർക്കുകളും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘ചെങ്കടലിെൻറ വധു’ (ബ്രൈഡ് ഓഫ് ദി റെഡ് സീ) ഫോട്ടോ പ്രദർശനത്തിന് ജിദ്ദയിൽ തുടക്കമായി. ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി പ്രദർശനം ഉദ്ഘാടനം ചെയ്തു. സൗദി ഫോട്ടോഗ്രാഫർമാരുടെ ക്യാമറക്കണ്ണിലൂടെ ജിദ്ദയുടെ ദൃശ്യചാരുതയും നഗര ഭൂപ്രകൃതിയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ സംരംഭത്തിെൻറ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ, അഞ്ച് പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ 25 ചിത്രങ്ങളാണ് നിലവിൽ പ്രദർശിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന ലാൻഡ്മാർക്കുകളെയും ചരിത്രസ്മാരകങ്ങളെയും കോർത്തിണക്കി തയ്യാറാക്കിയ ഈ ശേഖരത്തിൽ ആകെ 100 ഫോട്ടോഗ്രാഫുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വരും ഘട്ടങ്ങളിൽ ബാക്കിയുള്ള ചിത്രങ്ങൾ കൂടി പ്രദർശനത്തിെൻറ ഭാഗമാകും.
പൊതുജനങ്ങൾക്ക് കലാസൃഷ്ടികൾ കൂടുതൽ അടുത്തറിയുന്നതിനായി വരും ദിവസങ്ങളിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ മൊബൈൽ എക്സിബിഷനുകളും സ്ഥിരം പ്രദർശനങ്ങളും സംഘടിപ്പിക്കാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. പ്രദർശനത്തോടനുബന്ധിച്ച് ജിദ്ദ മുനിസിപ്പാലിറ്റി ഒരു പ്രത്യേക വെബ്പേജിനും രൂപം നൽകിയിട്ടുണ്ട്.
പ്രദർശനത്തിലുള്ള ഓരോ ഫോട്ടോഗ്രാഫിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. സ്മാരകങ്ങളുടെയോ ശിൽപങ്ങളുടെയോ പേര്, അവയുടെ കലാപരമായ പ്രാധാന്യം, നിർമാണ വർഷം, സ്ഥലം, കലാകാരെൻറയും ഫോട്ടോഗ്രാഫറുടെയും വിവരങ്ങൾ എന്നിവയടക്കം കൃത്യമായ ഡാറ്റാബേസ് ഈ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിെൻറ സാംസ്കാരിക അടയാളങ്ങളെ ആധുനിക രീതിയിൽ രേഖപ്പെടുത്തുന്ന ഈ സംരംഭം സന്ദർശകർക്ക് മികച്ചൊരു അനുഭവമായിരിക്കും സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

