Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി​ക​ൾ​ക്ക്...

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘം യാം​ബു സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘം യാം​ബു സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ലേ​ബ​ർ വൈ​സ്​ കോ​ൺ​സ​ൽ സ​ച്ചി​ദാ​ന​ന്ദ​നാ​ഥ് ഠാ​കൂ​ര്‍, കോ​ൺ​സു​ലേ​റ്റ് ട്രാ​ൻ​സ്​​ലേ​റ്റ​ർ ആ​സിം അ​ൻ​സാ​രി എ​ന്നി​വ​രു​മാ​യി യാം​ബു​വി​ലെ കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ളാ​യ ശ​ങ്ക​ർ ഇ​ള​ങ്കൂ​ർ, സി​റാ​ജ് മു​സ്‌​ലി​യാ​ര​ക​ത്ത് എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ 

യാം​ബു: ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പ്ര​തി​നി​ധി​ക​ളു​ടെ യാം​ബു സ​ന്ദ​ർ​ശ​നം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ജ​നു​വ​രി 29നു​ശേ​ഷ​മു​ള്ള കോ​ൺ​സു​ലേ​റ്റ് സം​ഘ​ത്തി​െൻറ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു ന​ട​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു​​ശേ​ഷം പു​നഃ​സ്ഥാ​പി​ച്ച സ​ന്ദ​ർ​ശ​നം പാ​സ്പോ​ർ​ട്ട് സേ​വ​ന​ത്തി​നും രേ​ഖ​ക​ളു​ടെ അ​റ്റ​സ്‌​റ്റേ​ഷ​നും സ​ഹാ​യ​ക​മാ​യി.

ടൗ​ണി​ലെ ഹ​യാ​ത്ത് റ​ദ്​​വ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ​കോ​ൺ​സു​ലാ​ർ പു​റം​ക​രാ​ർ ഏ​ജ​ൻ​സി​യാ​യ വി.​എ​സ്.​എ​ഫ് ഗ്ലോ​ബ​ലി​െൻറ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​ഘം ര​ണ്ടു ദി​വ​സ​ത്തെ ക്യാ​മ്പ് ഒ​രു​ക്കി​യ​ത്. ലേ​ബ​ർ വൈ​സ്​ കോ​ൺ​സു​ൽ സ​ച്ചി​ദാ​ന​ന്ദ നാ​ഥ് ഠാ​കു​ര്‍, കോ​ൺ​സു​ലേ​റ്റ് ട്രാ​ൻ​സ​്​​ലേ​റ്റ​ർ ആ​സിം അ​ൻ​സാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ൺ​സു​ലേ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി യാം​ബു​വി​ൽ പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ൾ മു​സ്ത​ഫ മൊ​റ​യൂ​ർ, സി​റാ​ജ് മു​സ്​​ലി​യാ​ര​ക​ത്ത് എ​ന്നി​വ​ർ ജി​ദ്ദ കോ​ൺ​സു​ൽ ഡെ​പ്യൂ​ട്ടി കോ​ൺ​സു​ൽ ജ​ന​റ​ൽ വൈ.​സാ​ബി​ർ, ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കോ​ൺ​സ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ലീം എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

ധാ​രാ​ളം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന വ്യ​വ​സാ​യ ന​ഗ​ര​മാ​യ യാം​ബു​വി​ൽ മാ​സ​ത്തി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും കോ​ൺ​സു​ലേ​റ്റ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും സ്ഥി​ര​മാ​യ പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്രം നേ​ര​ത്തേ യാം​ബു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി.​ബി.​എ​സ്.​ഇ 10, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൊ​തു​പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് ജി​ദ്ദ​യി​ൽ പോ​യി യാം​ബു​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പൊ​തു പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട പ്ര​യാ​സം ചൂ​ണ്ടി​ക്കാ​ട്ടി. യാം​ബു​വി​ൽ പ​രീ​ക്ഷ​കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ൻ പ്ര​ദേ​ശ​ത്തെ സി.​ബി.​എ​സ്.​ഇ സ്‌​കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും നേ​ര​ത്തേ അ​പേ​ക്ഷി​ച്ചി​രു​ന്നു.

കോ​വി​ഡ്കാ​ല പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​ഘം അ​റി​യി​ച്ചു. യാം​ബു​വി​ലെ 'ഹു​റൂ​ബി'​ലാ​യ ചി​ല തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ൽ നി​യ​മ​പ്ര​ശ്നം അ​നു​ഭ​വി​ക്കു​ന്ന ചി​ല​രു​മാ​യും സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച​ചെ​യ്തു. യാം​ബു​വി​ലെ ലേ​ബ​ർ ഓ​ഫി​സ്, ത​ർ​ഹീ​ൽ, ജ​യി​ൽ, റോ​യ​ൽ ക​മീ​ഷ​ൻ മെ​ഡി​ക്ക​ൽ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

യാം​ബു ജ​യി​ലി​ൽ നി​ല​വി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നും മ​റ്റു കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ർ ത​ർ​ഹീ​ലി​ലോ മ​റ്റോ ഇ​ല്ലെ​ന്നും സം​ഘം അ​റി​യി​ച്ചു. കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ളാ​യ ശ​ങ്ക​ർ ഇ​ള​ങ്കൂ​ർ, സി​റാ​ജ് മു​സ്​​ലി​യാ​ര​ക​ത്ത് എ​ന്നി​വ​ർ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ConsulateExpatriates
News Summary - Breath for Expatriates: Indian Consulate Visits Yambu
Next Story