ബി.ആർ.സി വോളിബാൾ ടൂർണമെൻറിന് ആവേശകരമായ തുടക്കം
text_fieldsജിദ്ദ: ബി.ആർ.സി. വോളിബാൾ ടൂർണമെൻറിന് ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. പി.ഐ ആരിഫ് മുഖ്യാതിഥി ആയിരുന്നു. ബി.ആർ.സി സ്മാഷേഴ്സും ബി.ആർ.സി ഡിഫൻഡേഴ്സും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിെൻറ ശക്തമായ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ഡിഫൻഡേഴ്സിനെതിരെ സ്മാഷർമാർ വിജയിച്ചു.
സ്മാഷേഴ്സ് ടീമിലെ ജരീർ അഹമ്മദിനെ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു. തുടർന്ന് നടന്ന ബി.ആർ.സി പേസേഴ്സും ബി.ആർ.സി ട്വിസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിൽ ട്വിസ്റ്റേഴ്സ് മികച്ച പ്രകടനത്തോടെ പേസേയ്സിനെതിരെ രണ്ട് സെറ്റുകൾക്ക് ട്വിസ്റ്റേഴ്സ് തങ്ങളുടെ വിജയം ഉറപ്പിച്ചു. തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
ട്വിസ്റ്റേഴ്സിലെ സഞ്ജുവിനെ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു. ലക്കി ഡ്രോയിൽ ലബീബ് അലി, കെ.പി മമ്മുദു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ലക്കി ഡ്രോ ജേതാക്കൾക്കും മാൻ ഓഫ് ദ മാച്ചിനുമുള്ള ട്രോഫികൾ പി.ഐ ആരിഫ്, എൻ. അബ്ദു, സി.പി. കോയ, നാസർ മലബാരി എന്നിവർ വിതരണം ചെയ്തു.

