Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി.​ആ​ർ.​സി ഷ​ട്ടി​ൽ...

ബി.​ആ​ർ.​സി ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്, ബി.​ആ​ർ.​സി മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ബി.​ആ​ർ.​സി ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്, ബി.​ആ​ർ.​സി മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ
cancel

ജി​ദ്ദ: കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം കൂ​ട്ടാ​യ്മ​യാ​യ ബി.​ആ​ർ.​സി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ൽ സാ​ജി​ദ് ന​യി​ച്ച ബി.​ആ​ർ.​സി വാ​രി​യേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഹാ​ഫി​സ് ന​യി​ച്ച ബി.​ആ​ർ.​സി മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ന്മാ​രാ​യി. പ്ര​ഗ​ത്ഭ​രാ​യ 10 ക​ളി​ക്കാ​ർ അ​ട​ങ്ങു​ന്ന ബി.​ആ​ർ.​സി. മാ​സ്റ്റേ​ഴ്സ്, ബി.​ആ​ർ.​സി. സ്ട്രൈ​ക്കേ​ഴ്സ്, ബി.​ആ​ർ.​സി. വാ​രി​യേ​ഴ്സ് എ​ന്നി​വ​ർ റൗണ്ട് റോ​ബി​ൻ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. എ​ല്ലാ ടീ​മു​ക​ളും പ​ര​സ്പ​രം ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച ശേ​ഷം കൂ​ടു​ത​ൽ പോ​യ​ൻ​റ് നേ​ടി​യ ബി.​ആ​ർ.​സി വാ​രി​യേ​ഴ്സ്, ബി.​ആ​ർ.​സി മാ​സ്റ്റേ​ഴ്സ് എ​ന്നീ ടീ​മു​ക​ൾ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടു​ക​യും ബി.​ആ​ർ.​സി മാ​സ്റ്റേ​ഴ്സ് വി​ജ​യി​ക്കു​ക​യും ചെ​യ്തു.

മ​ത്സ​രം എ​ന്ന​തി​ലു​പ​രി ടീ​മു​ക​ളും അം​ഗ​ങ്ങ​ളും മ​റ്റു വ്യ​ക്തി​ക​ളു​മാ​യു​ള്ള സ്നേ​ഹ​വും സൗ​ഹൃ​ദ​വും വ​ള​ർ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ല്ലാ ടീ​മു​ക​ളും കാ​ണി​ച്ച അ​ർ​പ്പ​ണ​ബോ​ധ​വും കാ​യി​ക​ക്ഷ​മ​ത​യും ടൂ​ർ​ണ​മെൻറി​െൻറ ആ​വേ​ശം വ​ർ​ധി​പ്പി​ച്ചു. ബി.​ആ​ർ.​സി ക​മ്മി​റ്റി, നി​ഹാ​ൽ, കെ.​എം ഷാ​ഫി, ജ​സീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ങ്കേ​തി​ക സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ടൂ​ർ​ണ​മെൻറി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ആ​ദം സി.​കെ.​വി ട്രോ​ഫി സ​മ്മാ​നി​ച്ചു. ബി.​ആ​ർ.​സി പ്ര​സി​ഡ​ൻ്റ് അ​ബ്ദു​റ​ഹി​മാ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഫ​ഹീം ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ ക​ഫീ​ൽ, യാ​സി​ദ്, എ​ഹ്സാ​ൻ, വ​സീം, മു​ഹ​മ്മ​ദ്, ഇ​ഹാ​ബ്, സാ​ബി​ഖ്, ത​വീ​ൽ എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BRCShuttle Badminton TournamentBRC Masters
News Summary - BRC Shuttle Badminton Tournament; BRC Masters Champions
Next Story