ബി.ആർ.സി സാൻഫോർഡ് വോളിബാൾ; ഹൊറൈസൺ വിജയിച്ചു
text_fieldsജിദ്ദയിൽ നടന്ന ബി.ആർ.സി സാൻഫോർഡ് വോളിബാൾ മാച്ചിലെ കളിയിൽ കേമനായി
തെരഞ്ഞെടുത്ത സെലിനുള്ള ട്രോഫി അബ്ദുല്ലക്കോയ സമ്മാനിക്കുന്നു
ജിദ്ദ: ജിദ്ദയിലെ കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി സംഘടിപ്പിച്ച സാൻഫോർഡ് വോളിബാൾ 2022 ലീഗ് മാച്ചിന്റെ രണ്ടാം ആഴ്ചയിലെ മത്സരത്തിൽ ഹൊറൈസൺ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ഗാലക്സിയെ പരാജയപ്പെടുത്തി.ഖാലിദ് ബിൻ വലീദിലെ ട്രെയിനിങ് മാറ്റെ അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ആദ്യന്ത്യം വാശിയേറിയ മത്സരത്തിൽ ഇരുടീമുകളും മികച്ച മത്സരം കാഴ്ചവെച്ചു.
തുടക്കംമുതൽ അവസാനം വരെ കാണികളെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു. ഒടുവിൽ ഹൊറൈസൺ ജയിച്ചു കയറി. ഹൊറൈസണിനുവേണ്ടി സെലിൻ, നിഹാൽ, മുഹാജിർ എന്നിവരും ഗാലക്സിക്ക് വേണ്ടി ജസീർ, റിയാദ്, നിസ്വർ, ജരീർ എന്നിവരും മികച്ച കളി കാഴ്ചവെച്ചു.കളിയിലെ കേമനായി തെരഞ്ഞെടുത്ത സെലിനുള്ള ട്രോഫിയും സാൻഫോർഡ് ലക്കി ഡ്രോ വിന്നറായ അശ്മലിനുള്ള സമ്മാനവും മുൻ ബി.ആർ.സി അംഗം അബ്ദുല്ലക്കോയ സമ്മാനിച്ചു. റിയാസ് റെഡ് മത്സരം നിയന്ത്രിച്ചു.

