ജിദ്ദയിൽ ബി.ആർ.സി ക്രിക്കറ്റ് ടൂർണമെൻറിന് തുടക്കം
text_fieldsജിദ്ദ: ബി.ആർ.സി ജിദ്ദ സംഘടിപ്പിക്കുന്ന പ്രിൻറ് ആൻഡ് ക്രാഫ്റ്റ് ക്രിക്കറ്റ് ടൂർണമെൻറിന് അൽ വുറൂദ് ഫ്ലഡ്ലിറ്റ് ടർഫിൽ വർണാഭമായ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ഡോ. സി.കെ മുഹമ്മദ് ഫൈസൽ (കെ.എ.യു ജിദ്ദ), ഫറാഗ് ബറാമി എന്നിവർ മുഖ്യാതിഥികളായിരുന്നു. ആദ്യ മത്സരത്തിൽ സലാഹ് നയിച്ച തെക്കേപ്പുറം കിങ്സിനെ 48 റൺസിന് പരാജയപ്പെടുത്തി ഹുസ്നി മുബാറക് നയിച്ച കേരള ഡയനാമോസ് വിജയം കുറിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഡയനാമോസ് 23 പന്തിൽ നിന്ന് 63 റൺസ് നേടിയ ലാസിം യുസുഫിെൻറ വെടിക്കെട്ട് പ്രകടനത്തിെൻറ കരുത്തിൽ 10 ഓവറിൽ 137 റൺസ് അടിച്ചുകൂട്ടി. ടീമിനായി സയ്യദ് നാഫി (34 റൺസ്), യാസിദ് (19 റൺസ്) എന്നിവർ ബാറ്റിങ്ങിലും, മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ റിസ്വാൻ ഇഞ്ചു ബൗളിങ്ങിലും തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തെക്കേപ്പുറം കിങ്സ് 89 റൺസിന് എല്ലാവരും പുറത്തായി.
കിങ്സിനായി ഇജാസ് (27), ലുക്മാൻ (13), മുഹാജിർ (17) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ലാസിം യുസുഫാണ് മാൻ ഓഫ് ദി മാച്ച്. രണ്ടാം മത്സരത്തിൽ ഫുആദ് നയിച്ച കാലിക്കറ്റ് സ്ട്രൈക്കേഴ്സിനെ 66 റൺസിന് പരാജയപ്പെടുത്തി ഷംനാറിെൻറ നേതൃത്വത്തിലുള്ള മലബാർ റോയൽസ് കരുത്തുകാട്ടി. ആദ്യം ബാറ്റ് ചെയ്ത റോയൽസ് അബ്ദുൽ സയീദിന്റെ മികച്ച ബാറ്റിങ് മികവിൽ (49 റൺസ്) 10 ഓവറിൽ 140 റൺസ് നേടി. ഷംനാർ (24), മുഹമ്മദ് റിയാസ് (34), വസീം (17) എന്നിവരും ബാറ്റിങ്ങിൽ മികച്ച സംഭാവന നൽകി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ കാലിക്കറ്റ് സ്ട്രൈക്കേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സ്ട്രൈക്കേഴ്സ് നിരയിൽ മിഖദാദ് നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. കഫീൽ (19), മുസ്തഫ (13) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 24 റൺസും മൂന്ന് വിക്കറ്റും നേടിയ മലബാർ റോയൽസ് ക്യാപ്റ്റൻ ഷംനാറാണ് കളിയിലെ കേമൻ.
വിജയികൾക്കുള്ള മാൻ ഓഫ് ദി മാച്ച് ട്രോഫികൾ ഹിഫ്സുറഹ്മാൻ, ഫറാഗ് ബറാമി എന്നിവർ വിതരണം ചെയ്തു. കാണികൾക്കായുള്ള ലക്കി ഡ്രോ സമ്മാനങ്ങൾ ഒ. സാലിഹ്, പി.എൻ.എം ഇംതിയസ് എന്നിവർ നൽകി. മുഹാജിർ, കെ.വി. സഞ്ജു, റിയാസ്, ഷംനാർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫഹീം ബഷീർ, അബ്ദുറഹ്മാൻ, ഫിറോസ്, വാജിദ്, ഹാനിഷ്, സുഹൈൽ, സമദ്, അലി, മുസ്തഫ, ലാഹാൽ, ഖലീൽ, ആസിം, ഫിറോസ് (അനി) എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

