ജിദ്ദ ബഖാല കൂട്ടായ്മക്കും യാംബു മലയാളി അസോസിയേഷനും മീഡിയവൺ ബ്രേവ്ഹാർട് പുരസ്കാരം സമ്മാനിച്ചു
text_fieldsജിദ്ദ ബഖാല കൂട്ടായ്മക്കുള്ള മീഡിയവൺ ബ്രേവ്ഹാർട് പുരസ്കാരം അൽ ഹർബി സ്വീറ്റ്സ് പ്രതിനിധി മുഹമ്മദ് സമ്മാനിക്കുന്നു
ജിദ്ദ: കോവിഡ് കാലത്ത് ജിദ്ദയിൽ നടത്തിയ കൂട്ടായ പ്രവർത്തനത്തിന് ജിദ്ദ ബഖാല കൂട്ടായ്മക്കും യാംബുവിലെ വിവിധ സംഘടനകളുടെ ഏകോപന കൂട്ടായ്മയായ യാംബു മലയാളി അസോസിയേഷനും മീഡിയവൺ ബ്രേവ്ഹാർട് പുരസ്കാരം സമ്മാനിച്ചു.
ജിദ്ദയിൽ കോവിഡ് ശക്തമായ സമയത്ത് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ളവ എത്തിക്കാൻ ജിദ്ദ ബഖാല കൂട്ടായ്മ ശ്രമിച്ചിരുന്നു. പ്രവിശ്യയിലെ വിവിധ ബഖാലകളുടെ ഏകോപനത്തിലൂടെ ഇത് സാധ്യമാക്കിയത് കൂട്ടായ പ്രവർത്തനമാണ്. ഇത് കണക്കിലെടുത്താണ് മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം നൽകിയത്.
യാംബുവിൽ മലയാളി അസോസിയേഷൻ നടത്തിയ വിവിധ സേവന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവർക്കുള്ള പുരസ്കാരം. ജിദ്ദയിൽ നടന്ന ചടങ്ങിൽ അൽ ഹർബി സ്വീറ്റ്സ് പ്രതിനിധി മുഹമ്മദ് ജിദ്ദ ബഖാല കൂട്ടായ്മക്കും മീഡിയവൺ വെസ്റ്റേൺ പ്രൊവിൻസ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ.കെ റഹീം യാംബു മലയാളി അസോസിയേഷനും പുരസ്‌കാരങ്ങൾ കൈമാറി.
യാംബു മലയാളി അസോസിയേഷന് മീഡിയവൺ വെസ്റ്റേൺ പ്രൊവിൻസ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ.കെ റഹീം ബ്രേവ് ഹേർട്ട് പുരസ്‌കാരം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

