Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്​ജിദുൽ ഹറാമിൽ...

മസ്​ജിദുൽ ഹറാമിൽ ആയുധവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
harram weapon
cancel
camera_alt

മസ്​ജിദുൽ ഹറാമിൽ ആയുധവുമായി എത്തിയ ആൾ

മക്ക: മസ്​ജിദുൽ ഹറാമിൽ ആയുധവുമായെത്തിയ ഒരാൾ പിടിയിൽ. മക്ക മേഖല സുരക്ഷ വക്താവാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. കഴിഞ്ഞ ചൊവ്വാഴ്​ച അസ്​ർ നമസ്​കാരത്തിനു ശേഷം ഹറമിന്‍റെ ഒന്നാം നിലയിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​.

ഒന്നാം നിലയിൽ ആയുധം ധരിച്ച ഒരാൾ തീവ്രവാദ സംഘടനകളെ പിന്തുണച്ച്​ സംസാരിച്ചു കൊണ്ടിരിക്കുന്നത്​ ഹറം സുരക്ഷ സേനയുടെ ശ്രദ്ധയിൽപ്പെട്ടു​. ഉടനെ സുരക്ഷ സേന അയാളെ പിടികൂടുകയായിരുന്നു.

കസ്​റ്റഡിയിലുള്ള ഇയാൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും പൊലീസ്​ വക്താവ്​ പറഞ്ഞു. ഇയാളെ സുരക്ഷാ സേന പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മസ്​ജിദുൽ ഹറാമിൽ വെച്ച്​ വംശീയമായി മുദ്രാവാക്യം മുഴക്കിയ സംഭവത്തെ ഇരുഹറം കാര്യാലയ മേധാവി അപലപിച്ചു. ഇരുഹറമുകൾ ചുവന്നരേഖയാണെന്നും അതി​ന്‍റെ വിശുദ്ധി കളങ്കപ്പെടുത്തരുതെന്നും ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പറഞ്ഞു. ഇരു ഹറമിലെ സുരക്ഷ തകർക്കാനും അവിടെയെത്തുന്നവരെ ഭയപ്പെടുത്താനും ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ അൽസുദൈസ് സുരക്ഷ ഉദ്യോഗസ്​ഥരെ പ്രശംസിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccaweaponMasjid al Haram
News Summary - Man arrested at masjid al haram for brandishing weapon, shouting terrorist slogans
Next Story