മസ്തിഷ്ക രക്തസ്രാവം: ജിസാനിൽ ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി
text_fieldsനിഖിൽ മണിയൻ
ജിസാൻ: മസ്തിഷ്ക്ക രക്തസ്രാവത്തെ തുടർന്ന് ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി നിഖിൽ മണിയൻ (35) നിര്യാതനായി. തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ മണിയൻ നാരായണന്റെയും അംബിക ഗോവിന്ദന്റെയും മകനാണ്.ജനുവരി 29-നാണ് ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് താമസസ്ഥലത്ത് കുഴഞ്ഞുവീണ നിഖിലിനെ അബുഅരീഷ് കിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ മാസം അഞ്ചിന് സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
നേരിയ പുരോഗതി കണ്ടതോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിെൻറ നേതൃത്വത്തിൽ വീണ്ടും അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഏഴോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഞ്ച് മാസം മുമ്പാണ് ഹോട്ടൽ മാനേജ്മെൻറ് ബിരുദധാരിയായ നിഖിൽ പുതിയ വിസയിൽ ജിസാൻ അബൂഅരീഷിലെ റസ്റ്റോറൻറിൽ ഷെഫായി എത്തിയത്. എട്ട് വർഷത്തോളം കുവൈത്തിലും ജോലി ചെയ്തിരുന്നു. ഭാര്യ: ലക്ഷ്മി. മകൾ: നിഹാരിക (രണ്ടര വയസ്സ്).
സഹോദരി: നീതു. സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ‘ജല’ ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ജോജോ തോമസ്, അൽഅമീൻ എന്നിവർ നേതൃത്വം നൽകുന്നു. നിഖിലിന്റെ നിര്യാണത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

