Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്തിഷ്ക മരണം സംഭവിച്ച...

മസ്തിഷ്ക മരണം സംഭവിച്ച സൗദി യുവാവ് അഞ്ചുപേർക്ക് പുതുജീവിതം നൽകി

text_fields
bookmark_border
organ
cancel

റി​യാ​ദ്: മ​സ്​​തി​ഷ്​​ക മ​ര​ണം സം​ഭ​വി​ച്ച സൗ​ദി യു​വാ​വി​​ന്റെ അ​വ​യ​വ​യ​ങ്ങ​ൾ അ​ഞ്ചു പേ​ർ​ക്ക്​ പു​തു​ജീ​വി​തം ന​ൽ​കി. റി​യാ​ദ് കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച 22 കാ​ര​​ന്റെ അ​വ​യ​വ​ങ്ങ​ളാ​ണ്​ ദാ​നം ചെ​യ്​​ത​ത്. സൗ​ദി സെൻറ​ർ ഫോ​ർ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്പ്ലാ​​ന്റേ​ഷ​നാ​ണ്​ ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​ത്.

യു​വാ​വി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത ഹൃ​ദ​യം കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 59 കാ​ര​നാ​യ ഹൃ​ദ്രോ​ഗി​യി​ൽ വി​ജ​യ​ക​ര​മാ​യി മാ​റ്റി​വെ​ച്ചു. ശ്വാ​സ​കോ​ശ​ങ്ങ​ൾ റി​യാ​ദ് കി​ങ്​ ഫൈ​സ​ൽ സ്പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ലു​ള്ള 56കാ​ര​നാ​യ രോ​ഗി​യി​ലും മാ​റ്റി​വെ​ച്ചു. ക​ര​ൾ 62കാ​ര​നാ​യ മ​റ്റൊ​രു രോ​ഗി​യി​ലും മാ​റ്റി​വെ​ച്ചു. ഈ ​ഓ​പ​റേ​ഷ​ൻ കി​ങ്​ അ​ബ്ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ​വെ​ച്ചാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

യു​വാ​വി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത വൃ​ക്ക​ക​ൾ 34 വ​യ​സ്സു​ള്ള യു​വ​തി​യി​ലും 60 വ​യ​സ്സു​ള്ള രോ​ഗി​യി​ലും മാ​റ്റി​വെ​ച്ചു. ഈ ​ഓ​പ​റേ​ഷ​നു​ക​ൾ കി​ങ്​ അ​ബ്ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലും കി​ങ്​ ഫൈ​സ​ൽ സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലും പൂ​ർ​ത്തി​യാ​യി. അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ അ​ഞ്ചു​പേ​രും സ്വ​ദേ​ശി​ക​ളാ​ണ്. മെ​ഡി​ക്ക​ൽ ധാ​ർ​മി​ക​ത​ക്ക​നു​സൃ​ത​മാ​യും രോ​ഗി​ക​ളു​ടെ മെ​ഡി​ക്ക​ൽ മു​ൻ​ഗ​ണ​ന​ക​ൾ​ക്ക​നു​സൃ​ത​മാ​യും നീ​തി​പൂ​ർ​വ​മാ​യാ​ണ് അ​വ​യ​വ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് സൗ​ദി സെ​ന്റ​ർ ഫോ​ർ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്പ്ലാ​ന്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ത്വ​ലാ​ൽ അ​ൽ​ഖൗ​ഫി പ​റ​ഞ്ഞു.

ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​യാ​ണ്, മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച രോ​ഗി​യി​ൽ​നി​ന്ന് അ​വ​യ​വ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് അ​ഞ്ചു രോ​ഗി​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി മാ​റ്റി​വെ​ക്കാ​ൻ സാ​ധി​ച്ച​ത്. അ​ഞ്ചു രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കും​വി​ധം രോ​ഗി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യ കു​ടും​ബ​ത്തെ അ​ങ്ങേ​യ​റ്റം പ്ര​ശം​സി​ക്കു​ക​യാ​ണെ​ന്നും ഡോ. ​ത്വ​ലാ​ൽ അ​ൽ​ഖൗ​ഫി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brain deathnew lifeSaudi youth
News Summary - Brain dead Saudi youth gives new life to five people
Next Story