കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsയാംബു അൽമനാർ ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം
യാംബു: കേരളത്തിെൻറ 65ാം പിറന്നാൾ യാംബു അൽ-മനാർ ഇൻറർനാഷനൽ സ്കൂൾ മലയാളം വിഭാഗം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ പി.എം. ഫായിസ ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ പരിപാടിയിൽ സ്കൂൾ മലയാളവിഭാഗം മേധാവി മുഹമ്മദ് നെച്ചിയിൽ അധ്യക്ഷത വഹിച്ചു. ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് രഹ്ന ഹരീഷ് സംസാരിച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് കേരളപ്പിറവി ദിന സന്ദേശ പ്രഭാഷണം നടത്തി.
വിദ്യാർഥികൾ അവതരിപ്പിച്ച കേരള നൃത്തങ്ങൾ, കവിതകൾ, കഥപറയൽ, പ്രസംഗം, പാട്ടുകൾ, കേരളപ്രശ്നോത്തരി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മിഴിവേകി. രണ്ട് മണിക്കൂറോളം നീണ്ട ചടങ്ങിൽ വിവിധ കലാ സാംസ്കാരിക പരിപാടികൾ നടത്താൻ 50ലേറെ വിദ്യാർഥികൾ രംഗത്ത് വന്നിരുന്നു.
സ്കൂൾ മലയാളം അധ്യാപിക നംഷിദ ഷമീർ നന്ദി പറഞ്ഞു. ഫൈഹ സലീം പ്രാർഥനാഗീതം അവതരിപ്പിച്ചു. ശ്രീലയ വിനോദ്, ആൻ ജോസ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

