ബോർഡർ ചാമ്പ്യൻഷിപ് സീസൺ രണ്ടിൽ ടീം ഫ്രൈഡേ ഗ്രീൻ ചാമ്പ്യന്മാർ
text_fieldsബോർഡർ ചാമ്പ്യൻഷിപ് സീസൺ രണ്ടിൽ ചാമ്പ്യന്മാരായ ടീം ഫ്രൈഡേ ഗ്രീൻ
അറാർ: ടീം ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് അറാർ സംഘടിപ്പിച്ച ബോർഡർ ചാമ്പ്യൻഷിപ് സീസൺ രണ്ട് ഫൈനലിൽ അൽ ജൗഫ് വെൽഫെയറിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഫ്രൈഡേ ഗ്രീൻ തുടർച്ചയായ രണ്ടാം സീസണിലും ചാമ്പ്യന്മാരായി. അറാർ ഫ്രൈഡേ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെൽഫെയർ 14.3 ഓവറിൽ 67 റൺസിന് എല്ലാവരും പുറത്തായി. ടീം ഫ്രൈഡേക്കുവേണ്ടി ശാമിൽ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഫ്രൈഡേ ഗ്രീൻ 11.3 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഗ്രീനിനുവേണ്ടി 26 റൺസ് നേടിയ അഷ്കർ ഇരിട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. വെൽഫെയറിനുവേണ്ടി നൗഷാദ് മൂന്ന് വിക്കറ്റ് നേടി. അറാറിനുപുറമെ തുറൈഫ്, സകാക എന്നീ മേഖലകളിൽനിന്ന് മൊത്തം 12 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഹോട്ടൽ താജ് നൽകിയ ട്രോഫിയും സിറ്റി ഫ്ലവർ നൽകിയ കാഷ് പ്രൈസും വിജയികൾക്ക് നജീം കൊല്ലവും ശിഹാബ് കാസർകോടും അനീഷ് ചെറിയാനും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സിനുള്ള എസ്.ടി കാർഗോ നൽകുന്ന ട്രോഫിയും ഫാമിലി വെജിറ്റബിൾസ് നൽകുന്ന കാഷ് പ്രൈസും സലാഹുദ്ദീൻ വെണ്ണക്കോടും അനസ് ചക്കരയും ചേർന്ന് സമ്മാനിച്ചു.
നേരത്തെ നടന്ന ഉദ്ഘാടന പരിപാടിയിൽ ടീം ഫ്രൈഡേ ചെയർമാൻ നൗഷാദ് അധ്യക്ഷത വഹിച്ചു. നജീം കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ മെംബർ സകീർ താമരത്ത്, കെ.എം.സി.സി പ്രതിനിധി സലാഹുദ്ദീൻ വെണ്ണക്കോട്, ടൂർണമെന്റ് കോഓഡിനേറ്റർ അനീഷ് ചെറിയാൻ, ശിഹാബ് കാസർകോട്, അഷ്കർ ഇരിട്ടി, റപ്പി ചെറൂണി എന്നിവർ സംസാരിച്ചു. ടീം ഫ്രൈഡേ കൺവീനർ ജോഫിൻ എറണാകുളം സ്വാഗതവും മുനീർ വർക്കല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

