സൗദിയിൽ 40 വയസിന് മുകളിലുള്ളവർക്ക് കോവിഡ് കുത്തിവെപ്പ് ബുക്കിങ് ആരംഭിച്ചു
text_fieldsജിദ്ദ: സൗദിയിൽ 40 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർക്ക് കോവിഡ് രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിങ് ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'സ്വിഹത്തി' ആപ്പ് വഴി ബുക്ക് ചെയ്യാവുന്നതാണ്. രണ്ടാം ഡോസ് എടുക്കാത്ത, 40 വയസിന് മുകളിലുള്ളവർ എല്ലാവരും കുത്തിവെപ്പിനായി ബുക്ക് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഞായാറാഴ്ച ഉച്ചക്ക് ശേഷമാണ് ബുക്കിങ് ആരംഭിച്ചത്. ഒന്നാം ഡോസ് കുത്തിവെപ്പ് രാജ്യത്തെ വിവിധ മേഖലകളിലെ കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നത് തുടരുകയാണ്. രാജ്യത്തെ 70 ശതമാനം മുതിർന്ന പൗരന്മാർക്ക് കുത്തിവെപ്പ് നേരത്തെ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രണ്ടാം ഡോസ് നൽകുന്നത് ആരംഭിച്ചത്. 12 നും 18 നുമിടയിൽ പ്രായമുള്ളവർക്ക് കഴിഞ്ഞ ദിവസം മുതൽ കുത്തിവെപ്പ് ആരംഭിച്ചു.

