ഡോ. ജയചന്ദ്രന്റെ പുസ്തക പ്രകാശനം ഇന്ന്
text_fieldsറിയാദ്: വിദ്യാഭ്യാസ വിദഗ്ധനും കൗൺസിലറുമായ ഡോ. കെ.ആർ. ജയചന്ദ്രന്റെ പുതിയ പുസ്തകം 'സ്പെഷൽ എജുക്കേഷൻ തിയറീസ് ടു പ്രാക്ടീസ്' ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പ്രകാശനം ചെയ്യും. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ പ്രതിനിധാനം ചെയ്ത് പ്രവാസി ഭാരതീയ സമ്മാൻ ജേതാവും സാമൂഹിക പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് പുസ്തകം സ്വീകരിക്കും.
പൊതുവിദ്യാഭ്യാസം, കൗൺസലിങ്, പ്രത്യേക പരിഗണന വേണ്ടുന്ന കുട്ടികളുടെ തെറപ്പി സേവനങ്ങൾ എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകം ന്യൂഡൽഹിയിലെ ബ്ലൂറോസ് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. സൗദി വിദ്യാഭാസ മന്ത്രാലയത്തിന്റെ 'വിഷൻ 2030'ന്റെ ഭാഗമായ അമീർ സുൽത്താൻ സെന്ററിലെ സീനിയർ കൺസൾട്ടന്റാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ജയചന്ദ്രൻ.
വിദ്യാഭ്യാസം, കൗൺസലിങ്, റിഹാബിലിറ്റേഷൻ മേഖലകളിൽ നിരവധി പ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കഴിഞ്ഞ 25 വർഷമായി ഇന്ത്യ, ആസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിൽ പ്രവർത്തിച്ച അനുഭവങ്ങളിൽനിന്നാണ് ഈ പുസ്തകരചനയെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

