Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുസ്‌തക പ്രകാശനവും യാത്രയയപ്പും 

text_fields
bookmark_border
പുസ്‌തക പ്രകാശനവും യാത്രയയപ്പും 
cancel
camera_alt??????????? ????????? ????? ????? ???? ???????? ???? ??????? ??.?? ????????????? ???? ??.?? ?????????? ???????? ??????????

ജിദ്ദ: അക്ഷരം വായനവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും യാത്രയയപ്പും സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും മുൻ പ്രവാസിയുമായ വി.കെ ജലീൽ രചിച്ച ‘ഇസ്സുദ്ദീൻ മൗലവിയുടെ നാടും വീടും എ​െൻറ ഓർമകളും’  എന്ന പുസ്തകം ജിദ്ദ നാഷണൽ ഹോസ്പിറ്റൽ എം.ഡി വി.പി മുഹമ്മദലിക്ക് നൽകി തനിമ വെസ്​റ്റേൺ റീജിയൻ പ്രസിഡൻറ് എൻ. കെ. അബ്്ദുറഹീം പ്രകാശനം ചെയ്തു. 
കബീർ മുഹ്‌സിൻ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.

പ്രവാസം മതിയാക്കി മടങ്ങുന്ന അക്ഷരം വായന വേദി കോർഡിനേറ്റർ കബീർ മുഹ്സിനുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു. അക്ഷരം വായന വേദിയുടെ ഉപഹാരം കോഒാഡിനേറ്റർ ശിഹാബുദ്ദീൻ കരുവാരകുണ്ട് കബീർ മുഹ്സിന്​ സമ്മാനിച്ചു. 
അഡ്വ. ശംസുദ്ദീൻ, അബു ഇരിങ്ങാട്ടിരി, നസീർ വാവക്കുഞ്ഞ്​, മിർസ ശരീഫ്, കെ.എം അബ്്ദുൽ കരീം, സി.എച്ച് ബഷീർ, ഇബ്രാഹിം ശംനാട്, റുക്‌സാന മൂസ എന്നിവർ സംസാരിച്ചു. ശറഫിയ്യ ഇംപാല ഗാർഡനിൽ നടന്ന പരിപാടിയിൽ എ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. 
ശിഹാബുദ്ദീൻ കരുവാരകുണ്ട് സ്വാഗതവും ഹാഷിം താഹ നന്ദിയും പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - book release-saudi-saudi news
Next Story