‘1921 തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനം ജൂലൈ മൂന്നിന്
text_fields‘1921 തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശന സംഘാടകർ വാർത്ത സമ്മേളനം നടത്തുന്നു
ദമ്മാം: പ്രവാസി എഴുത്തുകാരൻ മാലിക് മഖ്ബൂൽ ആലുങ്ങൽ എഡിറ്റ് ചെയ്ത് കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘തമസ്കൃതരുടെ സ്മാരകം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ മൂന്നിന് രാത്രി എട്ടിന് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലബാർ ഹെറിറ്റേജ് കൗൺസിൽ ആൻഡ് കൾചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്ററാണ് പ്രകാശന പരിപാടി സംഘടിപ്പിക്കുന്നത്.
പുസ്തക പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ), ഒ.പി. ഹബീബ് (ജനറൽ കൺവീനർ), ഖാദർ മാസ്റ്റർ (ചീഫ് കോഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് രൂപവത്കരിച്ചിട്ടുള്ളത്.
മുഹമ്മദ് കുട്ടി കോഡൂർ, ഉമർ വളപ്പിൽ (രക്ഷാധികാരികൾ), മജീദ് കൊടുവള്ളി (വൈസ് ചെയർമാൻ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉപസമിതികളും നിലവിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

