'ഫാറൂഖ് ശാന്തപുരം; സുകൃതങ്ങളുടെ പാഠപുസ്തകം' പ്രകാശനം
text_fields‘ഫാറൂഖ് ശാന്തപുരം; സുകൃതങ്ങളുടെ പാഠപുസ്തകം’ എന്ന പുസ്തകം ജിദ്ദയിൽ ഡോ. ഇസ്മായില് മരുതേരി കെ.എം. മുസ്തഫക്ക് നൽകി പ്രകാശനം ചെയ്യുന്നു
ജിദ്ദ: വാഗ്മിയും സാമൂഹിക പ്രവര്ത്തകനും മാധ്യമ പ്രവര്ത്തകനുമായിരുന്ന ജിദ്ദയില് പ്രവാസജീവിതം നയിച്ചിരുന്ന ഫാറൂഖ് ശാന്തപുരത്തിനെക്കുറിച്ച അനുസ്മരണ പുസ്തകം 'ഫാറൂഖ് ശാന്തപുരം; സുകൃതങ്ങളുടെ പാഠപുസ്തകം' ജിദ്ദയിൽ പ്രകാശനം ചെയ്തു. തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയില് കിങ് അബ്ദുല് അസീസ് യൂനിവേഴ്സിറ്റി പ്രഫ.ഡോ. ഇസ്മായില് മരുതേരി, സിജി ഇൻറർനാഷനല് പ്രസിഡൻറ് കെ.എം. മുസ്തഫക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ചടങ്ങിൽ തനിമ പ്രൊവിൻസ് പ്രസിഡൻറ് എന്.കെ. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരക്കുണ്ട് പുസ്തകം പരിചയപ്പെടുത്തി. കെ.എം. മുസ്തഫ, നസീര് വാവക്കുഞ്ഞ്, നാസര് ചാവക്കാട്, ഇബ്രാഹിം ശംനാട്, സാദിഖലി തുവ്വൂര്, ലത്തീഫ് കരിങ്ങനാട്, സിയാദ് തലശ്ശേരി എന്നിവര് സംസാരിച്ചു.
സി.എച്ച്. ബഷീര് സ്വാഗതവും എ. നജ്മുദ്ദീന് നന്ദിയും പറഞ്ഞു. അബുത്വാഹിര് ഖിറാഅത്ത് നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

