‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ പ്രകാശനം ചെയ്തു
text_fields‘ജോസഫ് അതിരുങ്കലിെൻറ കഥകള്‍’ ഡോ. മുരളി തുമ്മാരുകുടി ലുഖ്മാന് അഹ്മദിന് നല്കി പ്രകാശനം ചെയ്യുന്നു
റിയാദ്: പ്രവാസി സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസഫ് അതിരുങ്കലിന്റെ ആറാമത് കഥാസമാഹരമായ ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ പ്രകാശനം ചെയ്തു. റിയാദ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി അലിഫ് സ്കൂൾ ഡയറക്ടര്‍ ലുഖ്മാന് അഹ്മദിന് കോപ്പി നല്കി പ്രകാശനം നിർവഹിച്ചു.
‘പ്രതീക്ഷയുടെ പെരുമഴയില്‍’ (വീനസ് പ്രസ്), ‘പുലിയും പെണ്‍കുട്ടിയും’ (റെയിന്‍ബോ പബ്ലിക്കേഷന്‍സ്), ‘ഇണയന്ത്രം’ (സാഹിത്യ പ്രവര്‍ത്തകസംഘം), ‘പാപികളുടെ പട്ടണം’ (ചിന്ത പബ്ലിക്കേഷന്‍സ്), ‘ഗ്രിഹർ സാംസയുടെ കാമുകി’ (പൂർണ പബ്ലിക്കേഷൻസ്) എന്നിവയാണ് ജോസഫ് അതിരുങ്കലിന്റെ മറ്റു കൃതികള്‍. ആധുനിക മനുഷ്യന്റെ ദാര്‍ശനിക സമസ്യകളെ ആവിഷ്കരിക്കുന്ന ‘മിയ കുള്‍പ്പ’ എന്ന നോവല്‍ ഈ വര്‍ഷം പുറത്തിറങ്ങും.

