പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു
text_fieldsഎം.ഐ. തങ്ങളുടെ ലേഖനസമാഹാരത്തിെൻറ സൗദിതല പ്രകാശനം മുഹമ്മദ് വേങ്ങര ചെറിയബാവ ചെട്ടിപ്പടിക്ക് പുസ്തകം നൽകി നിർവഹിക്കുന്നു
റിയാദ്: കെ.എം.സി.സി പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി, ഗ്രേസ് എജുക്കേഷനൽ അസോസിയേഷനുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച എം.ഐ. തങ്ങളുടെ ലേഖനസമാഹാരത്തിെൻറ സൗദിതല പ്രകാശനം നിർവഹിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറോ മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഷ്റഫ് അങ്ങമൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് വേങ്ങര പുസ്തകം ചെറിയബാവ ചെട്ടിപ്പടിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
'സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിം സമുദായം' എന്ന പുസ്തകം സത്താർ താമരത്ത് പരിചയപ്പെടുത്തി. ഇൗ വിഷയത്തിൽ നടന്ന സെമിനാറിൽ ഷാഫി കരുവാരകുണ്ട് (കെ.എം.സി.സി), അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി), മുഹമ്മദ് കോയ വാഫി (എസ്.ഐ.സി), ഹബീബ് റഹ്മാൻ (ആർ.ഐ.സി.സി), റഹ്മത്ത് തിരുത്തിയാട് (പ്രവാസി റിയാദ്) എന്നിവർ സംബന്ധിച്ചു. ഷാഫി ചിറ്റത്തുപാറ മോഡറേറ്ററായി. ഉസ്മാനലി പാലത്തിങ്ങൽ, അർഷദ് തങ്ങൾ, പി.ഒ. മജീദ്, ലീഗ് കോയ, ശുഹൈബ്, ഫൈസൽ ചിറമംഗലം എന്നിവർ സംസാരിച്ചു. നൗഫൽ ചാപ്പപ്പടി സ്വാഗതവും ജബ്ബാർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.

