Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ഹ പുസ്​തക...

അബ്​ഹ പുസ്​തക മേളയിലേക്ക്​ സന്ദർശക പ്രവാഹം

text_fields
bookmark_border
അബ്​ഹ പുസ്​തക മേളയിലേക്ക്​ സന്ദർശക പ്രവാഹം
cancel
camera_alt?????? ?????????? ???????? ????? ???????? ?????????????? ????????

അബ്​ഹ: 14ാമത്​ ബുക്​സ്​ ആൻറ്​ ഇൻഫർമേഷൻ എക്​സിബിഷനി​ൽ സന്ദർശക പ്രവാഹം. ഖമീസ്​മുശൈത്തിലെ അമീർ സുൽത്താൻ സാംസ്​കാരിക കേന്ദ്രത്തിൽ കിങ്​ ഖാലിദ്​ യൂനിവേഴ്​സിറ്റി ഒരുക്കിയ പ്രദർശനം കാണാൻ നിരവധി പേരാണ്​ ​ എത്തുന്നത്​. 70 ലധികം പ്രസാധകൾ പുസ്​തകമേളയിൽ പ​െങ്കടുക്കുന്നുണ്ട്​. യൂനി​വേഴ്​സിറ്റി വിദ്യാർഥികൾക്കും ഗവേഷകർക്കും സഹായകമായ അക്കാദമിക്​ പുസ്​തകങ്ങളും സാഹിത്യങ്ങളും കഥകളും ചരിത്രങ്ങളും  കൂട്ടത്തിലുണ്ട്​​. 
വിദ്യാർഥികൾക്കിടയിൽ വായന ​പ്രോത്​സാഹിപ്പിക്കുകയും പുസ്​തകത്തി​​െൻറ പ്രാധാന്യം അവരിലുണ്ടാക്കുകയുമാണ്​ എക്​സിബിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന്​ കിങ്​ ഖാലിദ്​ യൂനി​വാഴ്​സിറ്റി ലൈബ്രററി കാര്യ മേധാവി ഡോ. അബ്​ദുല്ല അൽ നാസ്വിർ പറഞ്ഞു.

ഒരു ലക്ഷത്തോളം തലക്കെട്ടിലുള്ള പുസ്​തകങ്ങൾ വിവിധ പ്രസാധകർ  ഒരുക്കിയിട്ടുണ്ട്​. ലോക ഇസ്​ലാമിക പണ്ഡിതന്മാരുടെ പ്രശസ്​ത കൃതികളും തീവ്രവാദവും ഭീകരതയും തടയാനുതകുന്ന പുസ്​തകങ്ങളും മേളയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക്​ മേള കഴിയുന്ന​ത്ര ഉപകാരപ്രദമാക്കാൻ പുസ്​തകം വാങ്ങാൻ യൂനിവേഴ്​സിറ്റി സൗജന്യ കൂപ്പൺ ഒരുക്കിയിട്ടുണ്ട്​. ഇതി​​െൻറ ചെലവ്​ യൂനിവാഴ്​സിറ്റി വഹിക്കും. അക്കാദമിക്​ പുസ്​തകങ്ങൾ പ്രത്യേകിച്ച്​ എൻജിനീയറിങ്​, മെഡിക്കൽ പുസ്​തകങ്ങൾക്ക്​ 40 ശതമാനം വരെ നിർബന്ധമായും ഡിസ്​കൗണ്ട്​ നൽകണമെന്ന്​ പ്രസാധകരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

മേഖലയിലെ വിവിധ ഗവൺമ​െൻറ്​ വകുപ്പുകൾക്ക്​ ​പ്രത്യേക സ്​ഥലമനുവദിച്ചിട്ടുണ്ട്​. അബ്​ഹ സാഹിത്യ ക്ലബി​​െൻറ 300 ഒാളം പ്രസിദ്ധീകരണങ്ങൾ പ്രദർശനത്തിനുണ്ട്​. അബ്​ഹ പബ്ലിക്​ ലൈബ്രററി, ഖമീസ്​ മുശൈത്ത്​ പബ്ലിക്​ ലൈബ്രറി എന്നിവയുടെ പങ്കാളിത്തവും മേളയിലുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ്​ അസീർ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മൻസൂർ ബിൻ മുഖ്​രിൻ​ ബിൻ അബ്​ദുൽ അസീസ്​ ബുക്​സ്​ ആൻറ്​ ഇൻഫർമേഷൻ എക്​സിബിഷൻ ഉദ്​ഘാടനം ചെയ്​തത്​. ഒക്ടോബർ 19 വരെ മേള നീണ്ടു നിൽക്കും. വിവിധ സാംസ്​കാരിക പരിപാടികളും ഇതോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudibook festgulf newsmalayalam news
News Summary - book fest-saudi-gulf news
Next Story