Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'മാ​സ് ജി​ദ്ദ രം​ഗ്...

'മാ​സ് ജി​ദ്ദ രം​ഗ് ത​രം​ഗ്'; ബോ​ളി​വു​ഡ് ഗാ​യ​ക​ൻ ബ​സ്സാം ന​യി​ച്ച സം​ഗീ​ത വി​രു​ന്ന് ഹൃ​ദ്യ​മാ​യി

text_fields
bookmark_border
മാ​സ് ജി​ദ്ദ രം​ഗ് ത​രം​ഗ്; ബോ​ളി​വു​ഡ് ഗാ​യ​ക​ൻ ബ​സ്സാം ന​യി​ച്ച സം​ഗീ​ത വി​രു​ന്ന് ഹൃ​ദ്യ​മാ​യി
cancel
camera_alt

'രം​ഗ് ത​രം​ഗ്' എ​ന്ന പേ​രി​ൽ മാ​സ് ജി​ദ്ദ ഒ​രു​ക്കി​യ സം​ഗീ​ത സാ​യാ​ഹ്നം പ​രി​പാ​ടി​യി​ൽ ബോ​ളി​വു​ഡ് ഗാ​യ​ക​ൻ ബ​സ്സാം സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: 'രം​ഗ് ത​രം​ഗ്' എ​ന്ന പേ​രി​ൽ മാ​സ് ജി​ദ്ദ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത സാ​യാ​ഹ്നം സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി. ഹി​ന്ദി ഗാ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ഒ​രു​ക്കി​യ പ​രി​പാ​ടി​യി​ൽ മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്രേ​ക്ഷ​ക​രു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ട് സ​ദ​സ്സ് നി​റ​ഞ്ഞു​ക​വി​ഞ്ഞു.

ബോ​ളി​വു​ഡ് ഗാ​യ​ക​ൻ ബ​സ്സാം, ജി​ദ്ദ​യി​ലെ മ​റ്റു ഗാ​യ​ക​രാ​യ നൂ​ഹ് ബീ​മാ​പ്പ​ള്ളി, സോ​ഫി​യ സു​നി​ൽ, റൈ​സ ആ​മി​ർ, അ​ദ്‌​നാ​ൻ, റാ​ഫി ആ​ലു​വ, മ​ൻ​സൂ​ർ പാ​ങ്ങ്, ഐ​ശ്വ​ര്യ അ​നി​ൽ, ഹ​രി​ഷ്മ, ആ​ർ​ദ്ര, അ​ഫ്രാ സ​ബി​ൻ റാ​ഫി, ര​മ്യ ബ്രൂ​സ്, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ വി​വി​ധ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഹ​ന, ഹി​ബ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ നൃ​ത്താ​വ​ത​ര​ണ​വും ഏ​റെ ആ​ക​ർ​ഷ​ണ​മാ​യി. സു​വി​ജ സ​ത്യ​നും ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി​യും അ​വ​താ​ര​ക​രാ​യി​രു​ന്നു. ന​വാ​സ് ബീ​മാ​പ്പ​ള്ളി, ഗ​ഫൂ​ർ മാ​ഹി, അ​ഷ്‌​റ​ഫ് ചു​ക്ക​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു. ഇ​സ്മാ​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് ശ​ബ്ദ​വും വെ​ളി​ച്ച​വും നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamBollywood singersaudiarabiaMusic Show
News Summary - Bollywood singer Bassam's music show touches hearts
Next Story